

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടൻ വിജയ്‌യെക്കുറിച്ച് നടി സാമന്ത പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. സിനിമ ഒരു അഡിക്ഷനാണെന്നും അത് ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും സാമന്ത പറയുന്നു. ‘സെലിബ്രിറ്റി മാസ്റ്റർ ഷെഫ് തമിഴ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ വിജയ് ആണെന്നും ഇക്കാര്യം പലതവണ താൻ പറഞ്ഞിട്ടുള്ളതാണെന്നും സാമന്ത പറഞ്ഞു. അതോടൊപ്പം വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്നും താരം പറഞ്ഞു. തങ്ങൾ ഒന്നിച്ചഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നുവെന്നും സാമന്ത ഓർത്തെടുത്തു.
"ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്, വിജയ് സാർ. അദ്ദേഹം എന്റെ ഭാഗ്യചിഹ്നം ആണ്. മൂന്ന് സൂപ്പർ ഹിറ്റുകളാണ് ഞങ്ങളൊന്നിച്ചപ്പോൾ സംഭവിച്ചത്. അതിനുമപ്പുറം, വ്യക്തിയെന്ന നിലയിൽ എനിക്ക് അദ്ദേഹം വലിയ പ്രചോദനമാണ്. ഇത്രയും വലിയൊരു സ്റ്റാർ,
കോടിക്കണക്കിന് ആരാധകരുടെ സ്നേഹം, വലിയ താരപദവി...ഇതെല്ലാം വിട്ടിട്ട് ഒരു നേതാവാകാനും ഭരണ രംഗത്തേക്ക് കടക്കാനും അദ്ദേഹം തീരുമാനിച്ചത് വലിയ മാറ്റമാണ്. ശരിക്കും ഒരിക്കൽ ഒരു താരമായാൽ, സിനിമ എന്ന് പറയുന്നത് ഒരു അഡിക്ഷനാണെന്ന് എല്ലാവർക്കുമറിയാം. സിനിമ വലിയൊരു അഡിക്ഷനാണ്.
അത് വിട്ടിട്ട് പോവുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. അതിൽ അദ്ദേഹത്തെ ഞാൻ നമിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം മാറ്റിവച്ച് ഒരു നേതാവാകാൻ തീരുമാനിച്ചതിൽ. എന്താണ് വേണ്ടത് എന്ന കാര്യം അദ്ദേഹത്തിന് കൃത്യമായി അറിയാം. എന്നാൽ അക്കാര്യം അദ്ദേഹം പുറത്ത് ആരോടും പറയില്ല. വളരെ ശാന്തമായി ഇരുന്ന് അതിന് വേണ്ടി സ്ഥിരമായി കഠിനാധ്വാനം ചെയ്യും.
അതേക്കുറിച്ച് ഒരു കാര്യങ്ങളും അദ്ദേഹം പറയില്ല. ശരിയായ സമയത്തിനായി അദ്ദേഹം കാത്തിരുന്നു, വർഷങ്ങളോളം. നമ്മളൊക്കെയാണെങ്കിൽ ഒരു കാര്യമുണ്ടെങ്കിൽ അത് പത്ത് പേരോട് പോയി പറയും. പക്ഷേ അദ്ദേഹം അങ്ങനെയല്ല, വളരെ സൈലന്റായി ശാന്തമായി അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനായി വളരെയധികം കഠിനാധ്വാനം ചെയ്തു. ശരിയായ സമയം അതാണ്".- സാമന്ത പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates