'എവിടെനിന്നാണ് ഈ കഥകള്‍ തുടങ്ങുന്നത്, മറ്റുള്ളവ പോലെ ഇതും സത്യമല്ല'; ആരാധകരോട് സാമന്ത

സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും വേര്‍പിരിയുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

കുറച്ചു നാളായി നടി സാമന്തയാണ് മാധ്യമങ്ങളിലെ ഹോട്ട് ടോപ്പിക്. സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും വേര്‍പിരിയുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഇതുവരെ ഇരുവരും തയാറായിട്ടില്ല. അതിനിടയില്‍ യാത്രകളും ഷൂട്ടിങ്ങുകളുമായി ആഘോഷിക്കുകയാണ് താരം. ഇന്നലെ താരത്തിന്റെ വസ്ത്ര ബ്രാന്‍ഡായ സാകിയുടെ ഒന്നാം വാര്‍ഷികമായിരുന്നു. അതിനിടെ ആരാധകരുമായി സംവദിക്കാനെത്തിയ താരത്തിന് മറ്റൊരു അഭ്യൂഹം നേരിടേണ്ടിവന്നു. അതിന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

മുംബൈയിലേക്ക് താമസം മാറുകയാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെ; എവിടെനിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനുവരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും. - സാമന്ത പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ 

സാമന്തയുടേയും നാഗചൈതന്യയുടേയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. നടി സോഷ്യല്‍ മീഡിയയിലെ പേരു മാറ്റിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. നാഗ ചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com