'ചെറുപ്പത്തിലേറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ഇൻ ഹരിഹർ ന​ഗർ'; അതിൽ സിദ്ദിഖ് ഇക്ക ഒഴിച്ച് ബാക്കിയെല്ലാവരുടെയും കൂടെ ഞാൻ അഭിനയിച്ചു'

'അവർ ഫോൺ അധികം ഉപയോ​ഗിക്കാറില്ല'.
Sandeep Pradeep
Sandeep Pradeepവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സന്ദീപ് പ്രദീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കോസ്മിക് സാംസൺ'. അഭിജിത് ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 27 നാണ് തിയറ്ററുകളിലെത്തുന്നത്. സന്ദീപിനൊപ്പം നടൻ മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ മുകേഷിനെപ്പോലെയുള്ള സീനിയർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് സന്ദീപ് പ്രദീപ്.

'കോസ്മിക് സാംസണി'ന്റെ പ്രൊമോഷന്റെ ഭാ​ഗമായി മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സന്ദീപ്. "ചെറുപ്പത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ഇൻ ഹരിഹർ ന​ഗർ'. അതിലിപ്പോൾ സിദ്ദിഖ് ഇക്കയെ മാറ്റി നിർത്തിക്കഴിഞ്ഞാൽ ബാക്കിയെല്ലാവരുടെയും കൂടെ ഞാൻ അഭിനയിച്ചു കഴിഞ്ഞു.

അതെപ്പോഴും എന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. ഞാൻ നോക്കുമ്പോൾ ഇവരിൽ നിന്ന് പഠിക്കേണ്ടതായിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. ഇവർ എങ്ങനെയാണ് ഒരു സിനിമയെ സീരിയസ് ആയി സമീപിക്കുന്ന രീതി ?, പ്രൊഫഷണലിസം എങ്ങനെയാണ് കറക്ടായി മെയ്ന്റെയ്ൻ ചെയ്യുന്നത് ? അങ്ങനെയുള്ള കുറേ കാര്യങ്ങൾ നമ്മൾ കൃത്യമായി പഠിക്കേണ്ട കാര്യമാണ്. അതുപോലെ സെറ്റിൽ നമ്മളാണ് കൂടുതലും ഫോൺ ഉപയോ​ഗിക്കുന്നത്.

അവർ ഫോൺ അധികം ഉപയോ​ഗിക്കാറില്ല. നമ്മളൊരു മൂന്ന് പേരുണ്ടെങ്കിൽ തന്നെ അവർ കഥ പറച്ചിൽ തുടങ്ങും. അല്ലെങ്കിൽ അവർ അവരുടെ അനുഭവങ്ങൾ പറഞ്ഞു തുടങ്ങും. അതൊക്കെ ഒരു നല്ല ​ഗുണമായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഒരു പത്ത് മിനിറ്റ് കഴിഞ്ഞാൽ സ്വാഭാവികമായും നമ്മുടെ കൈ ഫോണിലേക്ക് പോകും. പഴയ ആളുകൾക്ക് അങ്ങനെയൊരു കാര്യം കുറവാണ്.

അവർക്ക് സംസാരമാണ് കൂടുതൽ. അപ്പോൾ തന്നെ നമ്മുടെ വിഷൻ കുറച്ചു കൂടി വലുതാകും. കാര്യങ്ങൾ ഷെയർ ചെയ്യും. ഇതൊക്കെയാണ് ഞാൻ സീനിയർ അഭിനേതാക്കളിൽ നിന്ന് മനസിലാക്കിയ അർഥവത്തായ മൂല്യങ്ങൾ. മുകേഷട്ടൻ ഭയങ്കര അടിപൊളിയാണ്".- സന്ദീപ് പ്രദീപ് പറഞ്ഞു.

Sandeep Pradeep
'ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി'; പാർവതിയെ വിമർശിച്ച് നടി മായ മേനോൻ
Sandeep Pradeep
'സെറ്റില്‍ സല്‍മാന്റെ ശല്യം, ഐശ്വര്യയെ നടനില്‍ നിന്നും സംരക്ഷിക്കുകയായിരുന്നു എന്റെ ജോലി'; മുന്‍ ബോഡി ഗാര്‍ഡ് പറയുന്നു
Sandeep Pradeep
ക്യാമ്പസ് സൗഹൃദങ്ങളും പ്രണയവും പറഞ്ഞ് 'മെറി ബോയ്‌സ്'; ട്രെയിലര്‍ പുറത്തിറങ്ങി
Summary

Sandeep Pradeep talks about his working experience with Mukesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER