

ഉണ്ണി മുകുന്ദനും താനും തമ്മിലുള്ള പ്രശ്‌നം തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്. തനിക്ക് ഡേറ്റ് തരാത്തതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനോട് എന്ന ആരോപണം തള്ളിക്കളയുകയാണ് ശാന്തിവിള. ഉണ്ണി മുകുന്ദനും താനും മുമ്പൊരു പ്രശ്‌നമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ താന്‍ ശത്രുത മനസില്‍ കൊണ്ടു നടക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ പുതിയ വീഡിയോയിലൂടെ അന്നത്തെ സംഭവം എന്തെന്നും അദ്ദേഹം പറയുന്നുണ്ട്.
''ഉണ്ണി മുകുന്ദനെ ഞാന്‍ സ്ഥിരമായി വിമര്‍ശിക്കുന്നു എന്നാണ് ഒരു കാനഡക്കാരന്റെ പരാതി. ഉണ്ണി മുകുന്ദന്‍ എനിക്ക് ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണെന്നാണ് അവന്‍ പറയുന്നത്. എനിക്കവന്‍ ഒരുപാട് മെസേജ് അയച്ചപ്പോള്‍ ഞാന്‍ അവനെ ബ്ലോക്ക് ചെയ്തു. ഉണ്ണി മുകുന്ദന്‍ എനിക്ക് ഡേറ്റ് തന്നില്ല എന്നതല്ല എന്റെ പരാതി. കഥ പറയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എറണാകുളത്തെ അവന്റെ വീട്ടില്‍ ചെന്നു. ഒരു വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് അന്ന്. ഉണ്ണി മുകുന്ദന്‍ കഥ കേട്ടു. ഞാന്‍ തിരക്കഥയെഴുതുന്ന രണ്ട് പേരെ അയക്കാമെന്നും പറഞ്ഞു. സ്‌നേഹത്തോടെയാണ് ഞങ്ങള്‍ പിരിയുന്നത്. അല്ലാതെ ഇഷ്ടപ്പെടാതെയല്ല'' ശാന്തിവിള ദിനേശ് പറയുന്നു.
''വിശദമായി കഥ പറയാന്‍ തിരക്കഥയെഴുതിയ മലപ്പുറത്തു നിന്നുള്ള രണ്ട് മുസ്ലിം യുവാക്കളെ ഞാന്‍ അയച്ചു. അവര്‍ കഥ പറഞ്ഞു. അന്ന് ഉണ്ണി മുകുന്ദന്‍ പ്രശസ്തനല്ല, സാറ്റലൈറ്റ് വാല്യുവൊന്നും വന്നിട്ടില്ല. നിര്‍മാണ കമ്പനിയും തുടങ്ങിയിട്ടില്ല. തുടക്കകാലമാണ്. മടങ്ങാന്‍ നേരം ഉണ്ണി മുകുന്ദന്‍ അവരെ തിരിച്ചുവിളിച്ചു. ഈ വിഷയം എനിക്ക് ഇഷ്ടപ്പെട്ടു. നമുക്കിത് ചെയ്യാം. പക്ഷെ ആ സംവിധായകനേയും നിര്‍മാതാവിനേയും കട്ട് ചെയ്യണം എന്ന് അവരോട് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. നിര്‍മാതാവിനേയും സംവിധായകനേയും തരാമെന്നും പറഞ്ഞു''.
''തുടക്കക്കാരാണ് തിരക്കഥാകൃത്തുകള്‍. മറ്റാരെങ്കിലും ആണെങ്കില്‍ അത് സമ്മതിച്ചേനെ. നല്ലൊരു തുടക്കം കിട്ടുന്നതല്ലേ എന്നേ വിചാരിക്കൂ. പക്ഷെ ആ മുസ്ലീം സഹോദരങ്ങള്‍ പറഞ്ഞത് ഈ കഥ ഞങ്ങള്‍ ദിനേശേട്ടന് വേണ്ടി എഴുതിയതാണ്. അദ്ദേഹത്തിന്റെ കാശില്‍ റൂമെടുത്ത് തന്ന്, ഞങ്ങളെക്കൊണ്ട് എഴുതിച്ചതാണ്. ഈ കഥ മറ്റാര്‍ക്കും കൊടുക്കില്ല. വേണമെങ്കില്‍ വേറെ കഥ തരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു. അവര്‍ എന്നെ വിളിച്ചു നടന്നത് പറഞ്ഞു. കഥ കൊടുത്തോളാന്‍ ഞാന്‍ പറഞ്ഞിട്ടും അവര്‍ കൊടുത്തില്ല'' എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
''ഉണ്ണി മുകുന്ദന്‍ സാറിനെ വിളിച്ച് ഞാന്‍ വയറുനിറച്ചു കൊടുത്തു. അങ്ങനെ സംഭവം അവസാനിപ്പിച്ചു. എട്ടോ പത്തോ വര്‍ഷം മുമ്പ് നടന്ന സംഭവം ചാനല്‍ തുടങ്ങിയ സമയത്ത് പറഞ്ഞിരുന്നു. അല്ലാതെ അത് ഞാന്‍ മനസില്‍ കൊണ്ടു നടക്കുന്നില്ല. അങ്ങനെ കൊണ്ടു കടക്കുന്ന ആളല്ല ഞാന്‍. ഉണ്ണി മുകുന്ദന്റെ രക്തത്തില്‍ ഇത്തരം തിരികിട പരിപാടികളുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അറിഞ്ഞതാണ്. അന്നേ ഉണ്ണി മുകുന്ദന്‍ സ്‌ട്രെയ്റ്റ് അല്ല. എങ്കിലും ശത്രുവായി ഞാന്‍ ഉണ്ണി മുകുന്ദനെ കൊണ്ടു നടക്കുന്നുമില്ല'' എന്നും അദ്ദേഹം പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
