മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നൽകുന്നതിനെ ട്രോളി സന്തോഷ് പണ്ഡിറ്റ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് പിന്നാലെ നടൻ ടൊവിനോ തോമസ്, മിഥുൻ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ചെറിയ നടനായ തനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും തരണമെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
ഗോൾഡൻ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്ക് കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് തോന്നി. എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തിൽ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പരിഹാസം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മക്കളേ..
മലയാള സിനിമയിലെ നിരവധി വലിയ താരങ്ങൾക്കു UAE "Golden Visa" കൊടുത്തു എന്ന് കേട്ടു. അതിനാൽ ഒരു ചെറിയ നടനായ എനിക്ക് ഒരു "Bronze Visa" എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വർണമില്ലെങ്കിലും വെങ്കലം വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ Golden Visa തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )
പണവും പ്രശസ്തിയും ഉള്ളവർക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികൾ ആയി ഒരു ആയുസ്സ് മുഴുവൻ പണിയെടുക്കുന്ന പാവങ്ങൾക്ക് ഇന്നേവരെ Golden Visa കിട്ടിയതായി ആർക്കെങ്കിലും അറിവുണ്ടോ ?
(വാൽകഷ്ണം ... Golden Visa ആദ്യം രണ്ടു പ്രമുഖ താരങ്ങൾക്കു കൊടുത്തപ്പോൾ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തിൽ "kit" വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
എല്ലാവർക്കും നന്ദി
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ, ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates