'സിം​ഗിൾ മദറായി എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട് 30 വർഷം, എന്റെ കുട്ടികളുടെ അച്ഛന് നന്ദി'; വൈകാരിക കുറിപ്പുമായി സരിത

ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.
Saritha, Mukesh
Saritha, Mukeshഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഓരോ ദിവസവും മക്കളുടെ മുഖം കാണുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമെന്ന് നടി സരിത. അവർക്കൊപ്പം വളർന്നപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മാതൃദിനത്തിൽ പങ്കുവച്ച കുറിപ്പിൽ മുൻ ഭർത്താവും നടനുമായ മുകേഷിന് സരിത നന്ദിയും പറഞ്ഞിട്ടുണ്ട്.

വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ഇത്രത്തോളം ആത്മവിശ്വാസമുള്ള സ്ത്രീയാകുമായിരുന്നില്ലെന്നും സരിത കൂട്ടിച്ചേർത്തു. ‘‘ലോകത്തിലെ എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ! ശരിക്കും മുപ്പത് വർഷങ്ങൾ തികയുകയാണ്...

ഒരു സിംഗിൾ മദർ എന്ന നിലയിൽ, ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാൻ എന്നെത്തന്നെ ആഘോഷിക്കാൻ തുടങ്ങിയിട്ട്. എന്റെ രണ്ട് മക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ അവസരം നൽകിയ അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു. അവർക്കൊപ്പം വളരുമ്പോൾ ഒട്ടനവധി കാര്യങ്ങളാണ് ഞാൻ പഠിച്ചത്, ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.

ഞാനൊരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ പഴയ ആ പാവം പെൺകുട്ടിയായി തന്നെ തുടർന്നേനെ. ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളെ മറികടക്കാൻ ദൈവം എനിക്ക് കരുത്ത് നൽകി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്.

Saritha, Mukesh
മലയാളത്തിൽ ചെയ്യുന്നത് ഒരേ വേഷം, തമിഴിൽ വേറെ ലെവൽ! ആക്ഷനിലും കിടു; 'മിസ്റ്റർ എക്സ്' ഒടിടി റിലീസിന് പിന്നാലെ മഞ്ജു വാര്യർക്ക് കയ്യടി

ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങൾ അയച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. എല്ലാവരെയും സ്നേഹിക്കുന്നു.’’-സരിത കുറിച്ചു. മലയാളം, തമിഴ് സിനിമകളിൽ ഒരുകാലത്ത് സജീവമായിരുന്ന സരിത മുകേഷുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Saritha, Mukesh
'ഞാനൊരു പഠിപ്പിസ്റ്റായിരുന്നു, ഭക്ഷണം പോലും കഴിക്കാതെ ഇരുന്നാണ് പഠിച്ചിരുന്നത്; അതിനൊരു കാരണവുമുണ്ട്'

പിന്നീട് ഇരുവരും വേർപിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ സരിത വലിയ ശ്രദ്ധ പുലർത്തിയിരുന്നു. ഇപ്പോൾ സിനിമയിലും സീരിയലിലും സജീവമാകുകയാണ് നടി.

Summary

Cinema News: Actress Saritha shares heartfelt note on her sons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

M K Stalin
Alan, Hashir
Sandeep G Varier
Abhirami Venkatachalam
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com