ഭാര്യയും ഭര്‍ത്താവുമായി കജോളും പൃഥ്വിരാജും; വില്ലനായി സെയ്ഫ് അലി ഖാന്റെ മകന്‍; 'സര്‍സമീന്‍' ട്രെയ്‌ലര്‍ എത്തി

പൃഥ്വിരാജിന്റേയും കജോളിന്റേയും മകന്റെ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നതെന്നാണ് സൂചന
Sarzameen
Sarzameenവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പൃഥ്വിരാജ് നായകനാകുന്ന ഹിന്ദി ചിത്രം സര്‍സമീനിന്റെ ട്രെയ്‌ലര്‍ എത്തി. കാജോള്‍ ആണ് ചിത്രത്തിലെ നായിക. പ്രമുഖ നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങിന്റേയും മകന്‍ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. കജോളും പൃഥ്വിരാജും ഭാര്യയും ഭര്‍ത്താവുമായാണ് എത്തുന്നത്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

Sarzameen
'എന്തിനാ വീണ്ടും ഇതൊക്കെ ഓർമിപ്പിക്കുന്നേ?' 'പ്രഭാസിനോട് ഈ ചതി വേണ്ടായിരുന്നു'; ആദിപുരുഷ് 8കെ വിഡിയോയ്ക്ക് ട്രോൾ പൂരം

ആക്ഷന്‍ ത്രില്ലര്‍ ആയ ചിത്രം ഫാമിലി ഡ്രാമ കൂടെ അവതരിപ്പിക്കുന്നതായാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രം 'നാദാനിയാനി'ലൂടെ അരങ്ങേറിയ ഇബ്രാഹിമിന്റെ രണ്ടാമത്തെ മാത്രം സിനിമയാണിത്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലേക്ക് പൃഥ്വി തിരികെ വരുന്നത്.

Sarzameen
'നമ്മൾ 'കഴിവുള്ള' കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു, സ്വീറ്റ്'; വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ​ഗായിക ചിന്മയി

പൃഥ്വിരാജിന്റേയും കജോളിന്റേയും മകന്റെ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രാജ്യ സുരക്ഷയുടെ പശ്ചാത്തലത്തില്‍ അച്ഛനും മകനും മുഖാമുഖം വരുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

ജൂലൈ 25 നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാകും റിലീസ്. നടന്‍ ബൊമന്‍ ഇറാനിയുടെ മകന്‍ കൂടിയായ കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ്. താര ശര്‍മ, റോഹെദ് ഖാന്‍, മിഹിര്‍ അഹൂജ, രാജേഷ് ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Summary

Prithviraj's hindi movie Sarzameen's trailer is out. Kajol plays his wife. and Ibrahim Ali Khan is playing a key role.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com