പെട്ടെന്നാണ് ധ്യാന്‍ ഇങ്ങനെയൊരു ആവശ്യം പറഞ്ഞത്, ഞാനാകെ തകര്‍ന്നുനില്‍ക്കുകയായിരുന്നു: സത്യന്‍ അന്തിക്കാട്

ഇങ്ങനെത്തന്നെയാവും ശ്രീനി പറയുക എന്നെനിക്കുറപ്പുണ്ട്
Sathyan Anthikad, Sreenivasan
Sathyan Anthikad, Sreenivasanഫെയ്സ്ബുക്ക്
Updated on
1 min read

വികാരനിര്‍ഭരമായിരുന്നു ശ്രീനിവാസന്റെ യാത്രയയപ്പ്. മലയാള സിനിമാലോകം മുഴുവന്‍ ശ്രീനിയുടെ അവസാനയാത്രയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. പരസ്പരം ചേര്‍ത്തുപിടിച്ചു നിന്ന് പൊട്ടിക്കരയുന്ന കുടുംബത്തേയും ആത്മമിത്രത്തേയും കാഴ്ചക്കാരാക്കി ശ്രീനി യാത്രയായി. ശ്രീനിയെ ചിതയിലേക്ക് എടുക്കും മുമ്പ്, പ്രിയ സുഹൃത്ത് സത്യന്‍ അന്തിക്കാട് 'എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം നേരുന്നു' എഴുതിയ പേപ്പറും പേനും ആ നെഞ്ചോട് ചേര്‍ത്തു വച്ചിരുന്നു.

Sathyan Anthikad, Sreenivasan
'ലഭിച്ചതത്രയും വളരെ വിചിത്രമായ മോശം കമന്റുകള്‍'; വൈറല്‍ സ്‌റ്റേജ് ഷോയെക്കുറിച്ച് അഭയ ഹിരണ്‍മയി

ധ്യാന്‍ ശ്രീനിവാസന്റെ ആഗ്രഹപ്രകാരമായിരുന്നു സത്യന്‍ ആ വാക്കുകളെഴുതിയത്. ഉള്ളുകലങ്ങി നില്‍ക്കുമ്പോഴും തന്റെ അച്ഛനെ യാത്രയാക്കാന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകളും അവരെ ഒന്നാക്കിയ പേനും വേണമെന്ന് ധ്യാനിന് തോന്നുകയായിരുന്നു. താനാകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ധാന്‍ അങ്ങനൊരു ആവശ്യം പറയുന്നത്. എന്ത് എഴുതണമെന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

Sathyan Anthikad, Sreenivasan
'അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടേണ്ടതുണ്ടോ? എവിടെ നോക്കിയാലും മൊബൈല്‍ ഫോണും ക്യാമറയും'; രൂക്ഷ വിമര്‍ശനവുമായി സുപ്രിയ മേനോന്‍

''പെട്ടെന്നാണ് ധ്യാന്‍ ഇങ്ങനെയൊരു ആവശ്യം പറഞ്ഞത്. ഞാനാകെ തകര്‍ന്നുനില്‍ക്കുകയായിരുന്നു. എന്താണ് എഴുതുക? തിരക്കഥ എഴുതാനിരിക്കുമ്പോള്‍ ശ്രീനി പഠിപ്പിച്ച ഒരു പാഠമുണ്ട്. നമുക്കു വേണ്ടിയല്ല സംഭാഷണങ്ങള്‍ എഴുതുന്നത്, കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. ഇവിടെ ശ്രീനിയാണ് കഥാപാത്രം. ശ്രീനിയാണ് യാത്രപോകുന്നത്.'' സത്യന്‍ അന്തിക്കാട് പറയുന്നു.

''ഭൂമിയിലെ അന്ത്യനിമിഷത്തില്‍ എല്ലാവര്‍ക്കും നന്മനേരുകയല്ലാതെ നമുക്കെല്ലാവര്‍ക്കും മറ്റെന്താണ് പറയാനുണ്ടാവുക? ഇങ്ങനെത്തന്നെയാവും ശ്രീനി പറയുക എന്നെനിക്കുറപ്പുണ്ട്. കാരണം, സന്ദര്‍ഭമറിയാതെ ശ്രീനി ഇന്നേവരെ ഒരു വരിപോലും എഴുതിയിട്ടില്ല'' എന്നും സത്യന്‍ അന്തിക്കാട് മാതൃഭൂമിയോട് പറയുന്നുണ്ട്.

ശ്രീനിവാസനെ അവസാനമായി ഒന്ന് കാണാന്‍ കണ്ടനാട്ടെ വീട്ടിലേക്ക് ജനസാഗരം ഒഴുകിയെത്തിയിരുന്നു. ഇന്നലെ രാവിലെ 11.50 ഓടെ, ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. അങ്ങേയറ്റം വൈകാരമായിരുന്നു ശ്രീനിയുടെ വിടവാങ്ങള്‍. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ആണ് ശ്രീനിയുടെ ചിത കൊളുത്തിയത്.

Summary

Sathyan Anthikad talks about the moment Dhyan Sreenivasan asked him to write a farewell note at his father's funeral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com