തുള്ളിച്ചാടി മീര ജാസ്മിൻ, ആലിം​ഗനം ചെയ്ത് വരവേറ്റ് സത്യൻ അന്തിക്കാട്; വിഡിയോ

മീര കാമറയ്ക്കു മുന്നിലെത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായിരുന്നു സെറ്റിലാകെയെന്നും സത്യൻ അന്തിക്കാട് പറയുന്നത്
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം
Updated on
1 min read

ലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. എന്നും ഓർത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് മീര മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. അടുത്തിടെയാണ് താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്. സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. വിജയദശമി നാളിലാണ് മീര ജാസ്മിൻ വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത്. വിഡിയോ പങ്കുവച്ചുകൊണ്ട് സത്യൻ അന്തിക്കാടു തന്നെയാണ് മീരയുടെ തിരിച്ചുവരവ് ആഘോഷമാക്കിയത്. 

ആലിം​ഗനം ചെയ്തുകൊണ്ടാണ് തന്റെ പ്രിയ നടിയെ സത്യൻ അന്തിക്കാട് സ്വാ​ഗതം ചെയ്തത്. സെറ്റിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും മീരയിൽ കാണാനാകും. ചിത്രത്തിൽ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ അഭിനയിക്കുന്നത്. മീര കാമറയ്ക്കു മുന്നിലെത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമായിരുന്നു സെറ്റിലാകെയെന്നും സത്യൻ അന്തിക്കാട് പറയുന്നത്. മീര ജാസ്മിനുമായി ഒന്നിച്ചപ്പോൾ പിറന്ന സൂപ്പർഹിറ്റ് സിനിമകളുടെ അർമകളും അദ്ദേഹം പങ്കുവച്ചു. 

മീര ഇവിടെ ജൂലിയറ്റാണ്

'വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ്  വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. '-സത്യൻ അന്തിക്കാട് കുറിച്ചു

അഞ്ചു വർഷത്തിനു ശേഷം നായികയായി മീര ജാസ്മിൻ

അഞ്ച് വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ നായികയായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും  സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com