തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു; മരണം ആദ്യ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെ

ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് മരണം
ഷാജി പാണ്ഡവത്ത്/ ഫേയ്സ്ബുക്ക്
ഷാജി പാണ്ഡവത്ത്/ ഫേയ്സ്ബുക്ക്
Updated on
1 min read

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് മരണം. 

'കാക്കത്തുരുത്ത്' എന്ന ചിത്രമാണ് ഷാജി സംവിധാനം ചെയ്തത്. സെൻസറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു 'കാക്കത്തുരുത്ത്'. സംവിധായകനായ വേണു ബി നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറിൽ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

നിരവധി സിനിമകളുടെ തിരക്കഥാകൃത്തായും ഷാജി പ്രവർത്തിച്ചിട്ടുണ്ട്. 'ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ' എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം  പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com