'നന്മമരത്തിനും കല്ലേറ് കിട്ടും സാർ', 1744 വൈറ്റ് ഓൾട്ടോയുമായി സെന്ന ഹെ​ഗ്ഡെ; ടീസർ

പൊലീസുകാരനായാണ് ഷറഫുദ്ധീൻ എത്തുന്നത്. രാജേഷ് മാധവൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

യ്യടി നേടിയ തിങ്കളാഴ്ച നിശ്ചയം സിനിമയ്ക്കു ശേഷം സെന്ന ഹെ​ഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്. 1744 വൈറ്റ് ഓൾട്ടോ എന്ന ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകനായി എത്തുന്നത്. ആദ്യ സിനിമയിൽ നിന്ന് വ്യത്യസ്തമായ പ്രമുഖ താരങ്ങളുമായാണ് ചിത്രം എത്തുന്നത്. രസകരമായ ടീസർ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 

കാഞ്ഞങ്ങാട് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനും അതിനു ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. പൊലീസുകാരനായാണ് ഷറഫുദ്ധീൻ എത്തുന്നത്. രാജേഷ് മാധവൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിൻസി അലോഷ്യസ്, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ നിരവധി പേർ അഭിനയിക്കുന്നുണ്ട്.

കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഹരിലാൽ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിർവ്വഹിക്കുന്നു. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്‌ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ചിത്രം നവംബറിൽ തിയറ്ററുകളിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com