'എനിക്കൊപ്പമുള്ള ജീവിതം നിന്നെ ബോറടിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു'; സജിന് ആശംസകളുമായി ഷഫ്ന

എട്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഷഫ്നയും സജിനും
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമയിലൂടെയാണ് അങ്ങേറിയതെങ്കിലും ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരിക്കുകയാണ് ഷഫ്നയും സജിനും. ഇരുവരും അഭിനയിക്കുന്ന സീരിയലിന് മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ എട്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഷഫ്നയും സജിനും. തന്റെ പ്രിയതമന് ആശംസകൾ നേർന്നുകൊണ്ട് ഷഫ്ന കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. 

ഷഫ്നയുടെ കുറിപ്പ് വായിക്കാം

"നമുക്ക് വിവാഹവാർഷികാശംസകൾ...കഴിഞ്ഞ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് നിന്നിൽ നിന്നും കേൾക്കുന്നതാണ് എനിക്കേറെ സന്തോഷം നൽകുന്ന കാര്യം. എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാൻ എന്നെ ആവേശം കൊള്ളിക്കുന്ന കാര്യവും. എന്നും ഞാൻ പറയുന്നത് പോലെ ഇനിയും ഞാൻ പറഞ്ഞു കൊണ്ടേ ഇരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ...നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും. നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്നേഹവും അനു​ഗ്രഹവും ഞാനറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഇക്കാ. നമുക്ക് ഒരുമിച്ച് നമ്മുടെ ജീവിതം കൂടുതൽ സാഹസികവും മനോഹരവുമാക്കാം.. കൈകൾ കോർത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം... വിവാഹ വാർഷികാശംസകൾ.." ഷഫ്ന കുറിച്ചു. സജിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

പ്ലസ് ടു സൗഹൃദം പ്രണയമായി

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്ന. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി നായികയായി എത്തിയത്. ഇതേ സിനിമയിൽ പ്രധാന റോളിൽ സജിനും അഭിനയിച്ചിരുന്നു. അപ്പോൾ തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2013ലാണ് ഇവർ വിവാഹിതരാവുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com