അമേരിക്കയില്‍ ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയ

അമേരിക്കയില്‍ ഷൂട്ടിങ്ങിനിടെ, ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പരിക്ക്
ഷാരൂഖ് ഖാന്‍, ഫയല്‍ ചിത്രം
ഷാരൂഖ് ഖാന്‍, ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഷൂട്ടിങ്ങിനിടെ, ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പരിക്ക്. അപകടത്തില്‍ മൂക്കിന് പരിക്കേറ്റ ഷാരൂഖ് ഖാന് ശസ്ത്രക്രിയ നടത്തി. 

ലോസ് ഏഞ്ചല്‍സിലാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് ഷാരൂഖ് ഖാന്‍ അമേരിക്കയിലെത്തിയത്. ഷൂട്ടിങ്ങിനിടെയാണ് ഷാരൂഖ് ഖാന് പരിക്കേറ്റത്. മൂക്കില്‍ നിന്ന് ചോര വന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചോര വരുന്നത് നിര്‍ത്താന്‍ ഒരു ചെറിയ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

മൂക്കില്‍ ബാന്‍ഡേജ് ഒട്ടിച്ചതിന് ശേഷം ആശുപത്രി വിട്ട ഷാരൂഖ് ഖാന്‍ ഇന്ത്യയിലേക്ക് മടങ്ങി. നിലവില്‍ വിശ്രമത്തിലാണ് ഷാരൂഖ് ഖാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER