'ഈ പ്രാവശ്യം ആരുടെയും സമാധാനം കളയില്ല, ഇതുവരെ ചെയ്തതിൽ ഏറ്റവും ലൈറ്റർ ആയ സിനിമ'; ഷാഹി കബീർ

ജൂലൈ 31-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Unmadham
Unmadhamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ചിത്രം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

ജൂലൈ 31-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ഇപ്പോഴിതാ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

''ഈ പ്രാവശ്യം ആരുടെയും സമാധാനം കളയില്ല, ഇതുവരെ ചെയ്ത സിനിമകളിൽ ലൈറ്റർ ആയിട്ടുള്ള സിനിമയാണ് ഉന്മാദം. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം കാണാൻ പറ്റും. എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. എന്‍റെ കഴിഞ്ഞ സിനിമകളുമായി യാതൊരു ബന്ധവുമില്ല'', ഷാഹി കബീർ ഉന്മാദം ട്രെയിലർ ലോഞ്ച് ചടങ്ങിനിടയിൽ പറഞ്ഞു.

ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഞെട്ടിക്കുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

Unmadham
'ഇനി മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യില്ല; 'ദ് ഒഡീസി'ക്കായി കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചു'
Unmadham
'പ്രതികാരമല്ല, മൗനമാണ് എല്ലാത്തിനുമുള്ള ഉത്തരം'; സഹോദരിയുടെ മരണമുണ്ടാക്കിയ വേദനയെ ഇതുവരെ മറിക്കടക്കാനായിട്ടില്ലെന്ന് സിമ്രാൻ
Unmadham
'ഇതുപോലെയൊരു ഫീൽ, ഇതിന് മുൻപ് ഉണ്ടായിട്ടേയില്ല', കണ്ണും മനസും നിറച്ച 'ചിന്ന ചിന്ന ആസൈ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
Summary

Shahi Kabir talks about his upcoming movie Unmadham.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

AJUP's Humayun Kabir detained in Rejinagar after heated argument with police
Thenmavin Kombath, Priyadarshan
Security personnel interact with people following stone-pelting incidents during protests against the proposed removal of a portion of the 'Shahi Masjid
Kunchacko Boban, Urvashi, Meera Jasmine
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com