തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

പുതിയൊരു ട്രെന്റിന് തുടക്കമിടാനാകും എന്നാണ് കരുതിയത്
Shahrukh Khan
Shahrukh Khanഫയല്‍
Updated on
2 min read

ഷാരൂഖ് ഖാന്‍ നായകനായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റാ വണ്‍. ചിത്രത്തില്‍ ജീ-വണ്‍ എന്ന സൂപ്പര്‍ ഹീറോയായിട്ടാണ് ഷാരൂഖ് ഖാന്‍ അഭിനയിച്ചത്. ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും അംപീഷ്യസ് ആയ സിനിമയായിരുന്നു റാ-വണ്‍. വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ റാ-വണിനെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു.

Shahrukh Khan
സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം റാ-വണ്‍ ഒരു കള്‍ട്ടായി മാറി. ഇന്ത്യന്‍ സിനിമ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര മികവോടെയൊരുക്കിയ റാ-വണ്ണിലെ വിഎഫ്ക്‌സ് രംഗങ്ങളും സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ വിഷനും ഷാരൂഖ് ഖാന്റെ വ്യത്യസ്തമായ സിനിമയൊരുക്കാനുള്ള ശ്രമവുമൊക്കെ പിന്‍കാലത്ത് പ്രശംസ നേടി. പതിയെ റാ-വണ്‍ അതിന്റേതായ ആരാധകരിലേക്ക് എത്തി. ഇന്നും ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വിഎഫ്എക്‌സ് രംഗങ്ങളുടെ പേരില്‍ റാ-വണ്‍ പ്രശംസിക്കപ്പെടാറുണ്ട്.

Shahrukh Khan
50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

അന്ന് പരാജയപ്പെട്ടുവെങ്കിലും റാ-വണ്ണിന് ഒരു തുടര്‍ച്ചയുണ്ടാകാനുള്ള സാധ്യതകള്‍ ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ദിവസം തന്റെ 60-ാം പിറന്നാള്‍ ആഘോഷ വേളയില്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് റാ-വണ്ണിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിച്ചത്.

''അതൊരു പുതിയൊരു തരം സിനിമയായിരുന്നു. എന്റെ ഹൃദയത്തോട് വളരെയധികം ചേര്‍ന്നു നില്‍ക്കുന്ന സിനിമ. അനുഭവ് വളരെ കഷ്ടപ്പെട്ടാണ് ആ സിനിമയൊരുക്കിയത്. പുതിയൊരു ട്രെന്റിന് തുടക്കമിടാനാകും എന്നാണ് ഞാനും കരുതിയത്. ദൈവാനുഗ്രഹത്താല്‍ എനിക്ക് നല്ലൊരു നിലയിലെത്താന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ സിനിമയൊരുക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും പ്രോചദനമാകുന്നതായിരിക്കണം എന്നായിരുന്നു കരുതിയിരുന്നത്. നമ്മുടെ രാജ്യത്തിന് അത് വളരെ പ്രധാനപ്പെട്ടതാണ്'' താരം പറയുന്നു.

''ഞാന്‍ കരുതിയത് റാ-വണ്‍ ചെയ്യുമ്പോള്‍ എല്ലാവരും വാഹ് ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമാണ് എന്ന് പറയുമെന്നാണ്. അതൊരു സൂപ്പര്‍ ഹീറോ ചിത്രം മാത്രമായിരുന്നില്ല. വിഷ്വല്‍ എഫക്ടസുമുണ്ടായിരുന്നു. കൂടുതല്‍ സ്റ്റുഡിയോകള്‍ ഇവിടേക്ക് വരുമെന്ന് കരുതി. മാറ്റങ്ങള്‍ വരുമെന്ന് കരുതി. പക്ഷെ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനായില്ല. സിനിമ എന്ന നിലയില്‍ നല്ലതു തന്നെയാണ്. അന്നും ആളുള്‍ ആ ചിത്രത്തെ സ്‌നേഹിച്ചിരുന്നുവെന്നാണ് കരുതുന്നത്'' താരം പറയുന്നു.

''അന്ന് പ്ലേ സ്റ്റേഷനും വിഡിയോ ഗെയ്മും ഐപാഡുമൊന്നും ആളുകള്‍ക്ക് അത്ര പരിചിതമായിരുന്നില്ല. ഇന്ന് നമുക്ക് അതേക്കുറിച്ചെല്ലാം അറിയാം. ഇന്ന് എല്ലാവരുടെ പക്കലും സ്മാര്‍ട്ട്‌ഫോണുണ്ട്. ഇന്നായിരുന്നുവെങ്കില്‍ ആ സിനിമ കുറേക്കൂടി അംഗീകരിക്കപ്പെട്ടേനെ'' എന്നും താരം പറയുന്നു.

''അനുഭവ് എന്നെങ്കിലും തീരുമാനിക്കുകയാണെങ്കില്‍, അദ്ദേഹമാണ് അതിന്റെ സൃഷ്ടാവ്, അദ്ദേഹത്തിന് മാത്രമേ വീണ്ടും അത് സാധ്യമാവുകയുള്ളൂ. ദൈവം അനുവദിക്കുകയാണെങ്കില്‍, സമയം ശരിയാണെങ്കില്‍, ഞങ്ങള്‍ വീണ്ടും അത് ചെയ്യും. ഇന്ന് കുറേക്കൂടി എളുപ്പമാണ്'' എന്നാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ പറയുന്നത്.

Summary

Shahrukh Khan hints a possible sequel for his super hero film Ra One. Recalls why his most ambitious film flopped.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com