ഒറ്റയ്ക്ക് യോ​ഗ ചെയ്യുന്ന മോഹൻലാൽ; പിറന്നാൾ ദിനത്തിൽ 'എലോൺ' ടീസർ എത്തി

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എലോണിന്റെ ടീസർ പുറത്ത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ എത്തിയത്. താരം തന്നെയാണ് ടീസർ പങ്കുവച്ചിരിക്കുന്നത്. ഫ്ളാറ്റിനുള്ളിൽ നിന്ന് യോ​ഗ ചെയ്യുന്ന മോഹൻലാലിനെയാണ് ടീസറിൽ കാണുന്നത്. 

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സം​ഗീതം ജേക്സ്  ബിജോയ്.‌ സിനിമയിൽ മോഹൻലാൽ മാത്രമാണ് ഏക കഥാപാത്രമായി എത്തുന്നതെന്നും സൂചനയുണ്ട്. 2

2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മോഹൻലാലും ഷാജി കൈലാസും ഒന്നിച്ചപ്പോഴെല്ലാം നിരവധി മാസ് ഡയലോ​ഗുകളാണ് പിറന്നത്. എലോണിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com