ശാലിനി ഇൻസ്റ്റ​ഗ്രാമിൽ, ആദ്യ ചിത്രം അജിത്തിനൊപ്പം; സ്വാ​ഗതം ചെയ്ത് ശാമിലി

ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഇൻസ്റ്റ​ഗ്രാമിലേക്ക് എത്തിയിരിക്കുകയാണ് ശാലിനി
അജിത്തിനൊപ്പം ശാലിനി/ ഇൻസ്റ്റ​ഗ്രാം
അജിത്തിനൊപ്പം ശാലിനി/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read


രുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയാണ് ശാലിനി. നടൻ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. സിനിമയിൽ നിന്നു മാത്രമല്ല താൻ നിറഞ്ഞു നിന്ന് വെള്ളിവെളിച്ചത്തിൽ നിന്ന് പൂർണമായി ശാലിനി മാറിനിന്നു. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഇൻസ്റ്റ​ഗ്രാമിലേക്ക് എത്തിയിരിക്കുകയാണ് ശാലിനി. 

ശാലിനി അജിത് കുമാർ എന്ന പേരിലാണ് താരം ഇൻസ്റ്റജ​ഗ്രാം അക്കൗണ്ട് ആരംഭിച്ചത്. അജിത്തിനൊപ്പമുള്ള ചിത്രമാണ് ശാലിനി ആദ്യമായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ഏഴു ദിവസം മുൻപായിരുന്നു ആദ്യത്തെ പോസ്റ്റ്. ശാലിനിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ളതായിരുന്നു ചിത്രം. ഇന്നലെ ലണ്ടനിൽ നിന്നുള്ള മറ്റൊരു ചിത്രം കൂടി താരം പങ്കുവച്ചിട്ടുണ്ട്. ലണ്ടനിലെ തെരുവിൽ ശാലിനിയെ ചേർത്തു പിടിച്ച് നിൽക്കുന്ന അജിത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. 

അജിത്തും ശാലിനിനിയും ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അതിനാൽ തന്നെ ശാലിനിയുടെ പേരിൽ സമൂഹമാധ്യമങ്ങളിലായി നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ടായിരുന്നു. യഥാര്‍ഥ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ശ്യാമിലിയാണ് ശാലിനിയുടെ ഇൻസ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. അക്കൗണ്ടിൽ ഇതുവരെ ഒരുലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com