ആർഡിഎക്സിലെ അതേ പവറുമായി ഷെയ്ൻ നിഗം; "ബൾട്ടി" ഹിറ്റ് ലിസ്റ്റിലേക്ക്

പരമാവധി മെയ്‌വഴക്കത്തോടെയാണ് കബഡി മൂവുകളും ഷെയിൻ കൈകാര്യം ചെയ്തിരിക്കുന്നത്.
Balti
Baltiഇൻസ്റ്റ​ഗ്രാം
Updated on
2 min read

ഷെയ്‌ൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ഴോണറിൽ എത്തിയ "ബൾട്ടി" തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്‍സ് ആക്ഷൻ ചിത്രം നിർമിച്ചത്.

കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത് ഷെയിനിന്റെ അഭിനയ മികവ് തന്നെയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ആർഡിഎക്സ് എന്ന ചിത്രത്തിലാണ് ഷെയിൻ നിഗം ബോൾഡ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

പ്രണയരംഗങ്ങളും ഡാൻസുമൊക്കെ ഒരു ‘സ്റ്റാർ മെറ്റീരിയലാ’ണ് ഷെയ്നിന് എന്ന കാര്യം അടിവരയിടുന്ന രീതിക്കായിരുന്നു ആർഡിഎക്സിലെ ഷെയിനിന്റെ പ്രകടനം. ആ സിനിമക്ക് ശേഷം അതിലും ഹെവിയായിട്ടുള്ള ആക്ഷൻ രംഗങ്ങളുമായി ഷെയിൻ വീണ്ടുമെത്തിയ ബൾട്ടി ചിത്രത്തിൽ, വലിയ മസിലോ ബോഡിയോ ഇല്ലെങ്കിലും ഓരോ ഇടിക്കും പ്രേക്ഷകർക്കിടയിൽ ‘ക്വിന്റൽ ഇടി’ ഫീൽ ഉണ്ടാക്കാൻ ഷെയിൻ നിഗത്തിന് സാധിച്ചു.

പരമാവധി മെയ്‌വഴക്കത്തോടെയാണ് കബഡി മൂവുകളും ഷെയിൻ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ മനസ്സും ശരീരവും പൂർണമായി അർപ്പിച്ച് കൈമെയ് മറന്ന് അവതരിപ്പിച്ച ഈ കഥാപാത്രം ഷെയിനിന്റ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. ഫാമിലിയോടൊത്തു കാണാൻ പറ്റുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പതിനഞ്ചു കോടിയാണ് ചിത്രത്തിന്റെ കളക്ഷനായി ലഭിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന,

Balti
'എയര്‍ ബലൂണ്‍ ലാന്റിങ് പാളി, ഐശ്വര്യയുടെ തലയ്ക്ക് പരുക്കേറ്റു;രക്ഷപ്പെട്ടത് ഭാഗ്യത്തിന്'; ഇന്നുവരെ പറയാതിരുന്ന സംഭവം വെളിപ്പെടുത്തി ബോബി ഡിയോള്‍

പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ,

Balti
ഉമ്മൻ ചാണ്ടിയാകാൻ ബാലചന്ദ്ര മേനോൻ, മകനായി നിവിൻ പോളി; പിണറായിയുടെ ബയോപിക്കിന്റെ ഭാ​ഗമാകാൻ കമൽ ഹാസനും

ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി.

Summary

Cinema News: Actor Shane Nigam's Balti to become a super hit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com