'സാമാന്യ മര്യാദ പോലുമില്ലേ?'; സരിഗയ്ക്ക് കൈ കൊടുക്കാതെ ശങ്കര്‍; നടിയെ അപമാനിച്ചെന്ന് വിമര്‍ശനം, വിഡിയോ

ഒരു ഷേക്ക് ഹാന്റ് കൊടുത്താല്‍ എന്ത് സംഭവിക്കാനാണ്?
Sariga, Shankar
Sariga, Shankarവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ടെലിവിഷന്‍ പരിപാടികളിലൂടേയും പരമ്പരകളിലൂടേയും ശ്രദ്ധ നേടിയ നടിയാണ് കലാഭവന്‍ സരിഗ. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുമായെത്തിയിട്ടുണ്ട്. മിമിക്രി രംഗത്തും സജീവ സാന്നിധ്യമായിരുന്നു സരിഗ. പാട്ടുപാടിയും കയ്യടി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള സരിഗയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Sariga, Shankar
'ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല, ‌കോമഡി സിനിമ ആയിരിക്കില്ല'; 100-ാമത്തെ സിനിമ മോഹൻലാലിനൊപ്പമെന്ന് പ്രിയദർശൻ

കഴിഞ്ഞ ദിവസം നടന്ന കലാഭവന്‍ മണി അനുസ്മരണ പരിപാടിയില്‍ നടന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചത് സരിഗയ്ക്കായിരുന്നു. എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ സരിഗയ്ക്ക് പുരസ്‌കാരം നല്‍കിയത് സംവിധായകന്‍ വിനയനും നടന്‍ ശങ്കറും ചേര്‍ന്നായിരുന്നു. ഇതിന്റെ വിഡിയോയാണ് വൈറലായി മാറുന്നത്.

Sariga, Shankar
'ഒരുപാട് സ്‌നേഹിച്ചവര്‍ ഹൃദയം തകര്‍ക്കുമ്പോള്‍...'; ഉള്ള് നുറുങ്ങി അര്‍ജുന്‍ ദാസ്; ബ്രേക്കപ്പ് ആണോയെന്ന് ആരാധകര്‍

ശങ്കറായിരുന്നു സരിഗയ്ക്ക് പ്രശസ്തി പത്രം നല്‍കിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ശങ്കര്‍ അത് നിരസിക്കുകയായിരുന്നു. പിന്നാലെ നടന്റെ കാലില്‍ തൊട്ട് വന്ദിക്കുകയായിരുന്നു സരിഗ. ഈ വിഡിയോ വൈറലാകുമ്പോള്‍ ശങ്കര്‍ സരിഗയ്ക്ക് കൈ കൊടുക്കാതിരുന്നത് വിമര്‍ശിക്കപ്പെടുകയാണ്. നടിയെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

'സാമാന്യ മര്യാദ പോലുമില്ലാത്ത പെരുമാറ്റം, സരിഗയെ അപമാനിച്ചു, ഒരു ഷേക്ക് ഹാന്റ് കൊടുത്താല്‍ എന്ത് സംഭവിക്കാനാണ്? വെറുതെയല്ല ശങ്കര്‍ എവിടേയും എത്താത്തത്, മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, ഈ പുള്ളി എവിടെ നില്‍ക്കുന്നു' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

എന്നാല്‍ ശങ്കറിനെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. ശങ്കര്‍ ചെയ്തത് വലിയ തെറ്റൊന്നുമില്ല, അയാള്‍ക്ക് താല്‍പര്യമില്ല. അങ്ങനെ കണ്ടാല്‍ പോരെ എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ ചോദിക്കുന്നത്.

Summary

Shankar refuses to shake hands with Kalabhavan Sariga.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com