'എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനം'; മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് ഷിബു ബേബിജോൺ

35 വർഷം മുൻപാണ് മോഹൻലാലുമായി പരിചയപ്പെടുന്നതെന്നും അത് സൗഹൃദമാവുകയായിരുന്നു എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മുൻമന്ത്രി ഷിബു ബേബി ജോൺ. 35 വർഷം മുൻപാണ് മോഹൻലാലുമായി പരിചയപ്പെടുന്നതെന്നും അത് സൗഹൃദമാവുകയായിരുന്നു എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. ലോകം ആരാധിക്കുന്ന മഹാകലാകാരനെ തൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. 
പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ- ഷിബു ബേബി ജോൺ കുറിച്ചു. 

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. 2021ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചവറയിൽ ഷിബു ബേബി ജോൺ മത്സരിച്ചപ്പോൾ മോഹൻലാൽ ആശംസയർപ്പിക്കാൻ എത്തിയിരുന്നു. മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി ഉൾപ്പടെ നിരവധി താരങ്ങളാണ് എത്തുന്നത്. അതിനിടെ ഖത്തറിൽവച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മോഹൻലാൽ പിറന്നാൾ ആഘോഷിച്ചു ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com