ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് രാജ് കുന്ദ്ര, മക്കളായ വിയാന്‍ സമിഷ, ഭര്‍തൃമാതാപിതാക്കള്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശില്‍പയ്ക്ക് നെഗറ്റീവാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ പത്ത് ദിവസമായി കുടുംബം ബുദ്ധിമുട്ടിലാണ് എന്നാണ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അതിനുശേഷമാണ് ഇളയമകള്‍ സമീഷയ്ക്കും വിയാനും രോഗബാധിതരാവുന്നത്. തുടര്‍ന്ന് രാജിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇവര്‍ ഐസൊലേഷനില്‍ കഴിയുകയാണ് എന്നും ശില്‍പ കുറിച്ചു.
താരത്തിന്റെ വീട്ടിലെ ജീവനക്കാരില്‍ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കും ചികിത്സ ലഭ്യമാക്കി. എല്ലാവരും ഇപ്പോള്‍ രോഗമുക്തിനേടിക്കൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കി. പ്രതിസന്ധി സമയത്ത് പിന്തുണ നല്‍കിയ ബിഎംസിക്കും അധികൃതര്‍ക്കും താരം നന്ദി പറയാനും മറന്നില്ല. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം ആരാധകരെ ഓര്‍മിപ്പിച്ചു. നിരവധി പേരാണ് താരത്തിന്റെ കുടുംബത്തിന് ആശംസകളുമായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates