'ഈ ലോകത്തെ ഏറ്റവും ശക്തനായ ജീവിയാണ് പാറ്റ; അതിനെ ഒരിക്കലും ബോംബിട്ട് തകർക്കാൻ പറ്റില്ല'

ഈ ലോകത്ത് എല്ലാം നശിച്ചു പോയാലും അവസാനമുണ്ടാകുന്ന ജീവിയാണ് പാറ്റ.
Shine Tom Chacko
Shine Tom Chackoവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ഷൈൻ ടോം ചാക്കോ. ഡൽഹിയിൽ എന്നല്ല ലോകത്തെവിടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കൊപ്പമുണ്ടാകുമെന്ന് നടൻ പറഞ്ഞു. അതോടൊപ്പം ഈ ലോകത്തെ ഏറ്റവും ശക്തനായ ജീവിയാണ് പാറ്റയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു ഷൈൻ. "ഞാൻ ഡൽഹിയിൽ നടക്കുന്ന യുവാക്കൾക്കൊപ്പമല്ല, ഈ ലോകത്തെവിടെ ജനങ്ങൾക്കെതിരെ അല്ലെങ്കിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നമുക്ക് ജീവിക്കാൻ പറ്റാത്തിടത്തൊക്കെ നമ്മൾ ഒപ്പമുണ്ടാകും. അതാണല്ലോ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് കിട്ടുന്നത്.

സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനും... അത് ഒരാളുടെ മെക്കിട്ട് കയറിയിട്ടല്ല. അതിവിടുന്ന് അങ്ങോട്ടാണെങ്കിലും ഇങ്ങോട്ടാണെങ്കിലും. അതായാളുടെ സ്വാതന്ത്ര്യമാണ്. അതിലേക്ക് കടന്നുവന്നിട്ട് ചെയ്യുന്നത്... ആരാണ് അപ്പോൾ ദ്രോഹികളെന്ന് അവനവൻ ചിന്തിച്ചാൽ മതി. ചിലപ്പോൾ ഞാനാകാം, നിങ്ങളാകാം, ചിലപ്പോൾ വേറൊരാൾ ആകാം.

അത് തിരിച്ചറിയണം. പിന്നെ ഈ പാർട്ടി രൂപീകരിച്ചതു കൊണ്ടാണോ ഈ പ്രശ്നമെന്ന് ചോദിച്ചു കഴിഞ്ഞാൽ... ഈ പാർട്ടിയുടെ പേരിടാനുള്ള കാരണം അറിയാമല്ലോ. ഈ ലോകത്തെ ഏറ്റവും ശക്തനായ ജീവിയാണ് പാറ്റ. അതിനെ ഒരിക്കലും ബോംബിട്ട് തകർക്കാൻ പറ്റില്ല. ഈ ലോകത്ത് എല്ലാം നശിച്ചു പോയാലും അവസാനമുണ്ടാകുന്ന ജീവിയാണ് പാറ്റ. അപ്പോൾ പാറ്റ എന്ന് വിളിക്കുന്നത് തെറ്റല്ല.

അതിനെ ഒരാൾ കളിയാക്കാനായിട്ടാണ് വിളിച്ചതെങ്കിലും അതിനെ പ്ലെയ്സ് ചെയ്ത ആൾക്കാർ മണ്ടയുള്ളവരാണ്. കാരണം, പാറ്റയോളം അതിജീവിക്കുന്ന ഒരു ജീവിയുമില്ല. എങ്ങനെയൊക്കെ തല്ലി കെടുത്തിയാലും എങ്ങനെയൊക്കെ എതിർത്താലും നശിപ്പിക്കാൻ നോക്കിയാലും..

ഒരു ബോംബ് പൊട്ടി കഴിഞ്ഞ് നോക്കിയാൽ കാണാം... പാറ്റകൾ ഇങ്ങനെ വരുന്നത് കാണാം. സമാധാനപരമായിട്ട് കാര്യങ്ങൾ തീർക്കാമെന്ന് പറഞ്ഞാൽ, അത് നടക്കുന്നില്ലായെങ്കിൽ... നമ്മൾ ഇരിക്കും കൊമ്പ് വെട്ടില്ലേ. ഇവിടെ എല്ലാം ചെയ്യുന്നത് വളർന്നു വരുന്നവർക്ക് വേണ്ടിയിട്ടാണ്. ആ വളർന്നു വരുന്നതിന് നമ്മൾ കോടാലി വച്ചു കഴി‍ഞ്ഞാൽ എങ്ങനെയിരിക്കും ?". - ഷൈൻ ടോം ചാക്കോ പറഞ്ഞു.

Shine Tom Chacko
'നിർഭാ​ഗ്യവതിയായി തോന്നുന്നു'; 'ജന നായകനി'ലെ സീനുകളെല്ലാം വെട്ടി, പൊട്ടിക്കരഞ്ഞ് നടി ആനന്ദി
Shine Tom Chacko
'കണ്ണാടി നോക്കാതെയാണോ രാജുവേട്ടാ നിങ്ങൾ മേക്കപ്പ് റൂമിൽ നിന്ന് ഇറങ്ങിയത്! പക്കാ നാടക പടം'; ഒടിടിയിലെത്തിയതിന് പിന്നാലെ 'പള്ളിച്ചട്ടമ്പി' എയറിൽ
Shine Tom Chacko
'ധുരന്ധര്‍ 3യില്‍ നമ്മളെല്ലാം പാക്കിസ്ഥാന്‍ ഏജന്റുമാരാകും'; തുറന്നടിച്ച് മോക്ഷ
Summary

Shine Tom Chacko reacts on Delhi Student Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com