'തുടയ്ക്ക് അടിച്ചല്ലേ ദുര്യോധനനെ കൊല്ലുന്നത്, ഇത് തുടയിൽ കാർ‍ കയറ്റുന്നു; മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് 'ഭീഷ്മ പർവ'ത്തിലെ എല്ലാം'

'അതിൽ മാല പാർവതി അവതരിപ്പിച്ച അമ്മ കഥാപാത്രത്തിന് കണ്ണു കാണില്ല'
Shine Tom Chacko, Bheeshma Parvam
Shine Tom Chacko, Bheeshma Parvamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

മലയാള സിനിമയിൽ ഒരു കൾട്ട് ഫാൻബേസുള്ള സംവിധായകനാണ് അമൽ നീരദ്. അതുകൊണ്ട് തന്നെ അദ്ദേഹം ഓരോ പടം പ്രഖ്യാപിക്കുമ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. 2022 ൽ അമൽ നീരദ് സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'ഭീഷ്മ പർവം'. മമ്മൂട്ടി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

മൈക്കിളപ്പനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, പീറ്റർ അഞ്ഞൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ അവതരിപ്പിച്ചത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് ഭീഷ്മ പർവത്തിലുള്ളതെന്ന് പറയുകയാണ് ഷൈനിപ്പോൾ. തന്റെ കഥാപാത്രത്തെ ദുര്യോധനനിൽ നിന്നാണ് ഉരുതിരിഞ്ഞതെന്നും ഷൈൻ പറയുന്നു. 'ബാച്ച്‌ലർ പാർട്ടി ഡ്യൂ'വിന്റെ പ്രൊമോഷന്റെ ഭാ​ഗമായി കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.

"അമൽ എന്റെ അടുത്ത് ആദ്യം കഥ പറഞ്ഞപ്പോൾ തന്നെ പറഞ്ഞിരുന്നു, എന്റെ കാരക്ടറിനെ ദുര്യോധനൻ ആയിട്ടാണ് സ്കെച്ച് ചെയ്തിരിക്കുന്നത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് അതെല്ലാം. പീറ്റർ ആ കുടുംബത്തിലെ അടുത്ത കിരീടാവകാശിയാണ്. പക്ഷേ ആകാൻ പറ്റുന്നില്ല. വേറൊരു കുടുംബത്തിലെ ആൾ വരുകയാണ്.

അതിൽ മാല പാർവതി അവതരിപ്പിച്ച അമ്മ കഥാപാത്രത്തിന് കണ്ണു കാണില്ല, ഒന്നും മിണ്ടാതെ ഇരിക്കുന്ന അച്ഛൻ. ഭീമനാണല്ലോ എന്നെ കൊല്ലുന്നത്. തുടയ്ക്ക് അടിച്ചല്ലേ ദുര്യോധനനെ ഭീമൻ കൊല്ലുന്നത്. ഇത് തുടയിൽ കാർ കയറ്റുന്നു. അതിന് മുൻപൊരു ​ഗദാ യുദ്ധം ഉണ്ടല്ലോ. ഇങ്ങനെയൊരു വിവരണം തന്നിരുന്നു". - ഷൈൻ ടോം ചാക്കോ പറഞ്ഞു.

Shine Tom Chacko, Bheeshma Parvam
'സ്വപ്നം കാണുന്നെങ്കിൽ കൽപന കണ്ടതുപോലെ കാണണം'; ദുൽഖറിന്റെ ‘എഒടി’ ട്രെയിലർ പുറത്തിറങ്ങി
Shine Tom Chacko, Bheeshma Parvam
ഐഎഫ്എഫ്‌കെ ഡിസംബര്‍ 11 മുതല്‍; മത്സരവിഭാഗത്തില്‍ 'പദയാത്ര'യും 'ചെവിട്ടോര്‍മ'യും; 'എക്കോ' മലയാളം സിനിമ ടുഡെയില്‍!
Shine Tom Chacko, Bheeshma Parvam
'മമ്മൂട്ടി സാർ, അടുത്ത തവണ വരുമ്പോൾ താടി കുറച്ച് നരപ്പിച്ചിട്ട് വരണം, ഇല്ലേൽ ഞാൻ നിങ്ങളുടെ ചേട്ടനാണെന്ന് എല്ലാവരും പറയും'; പൊട്ടിച്ചിരിപ്പിച്ച് ധനുഷ്
Summary

Shine Tom Chacko talks about Bheeshma Parvam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER