'വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം'; ഷൈൻ ടോം ചാക്കോ

വീട്ടിലേക്ക് ഇടയ്ക്ക് ഞങ്ങൾ പോകും.
Shine Tom Chacko
Shine Tom Chackoവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് നടൻ ഷൈൻ ടോം ചാക്കോ. 'ധൂമകേതു' ആണ് ഷൈൻ പ്രധാന വേഷത്തിലെത്തി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'ബാച്ച്ലർ പാർട്ടി D'EUX' ആണ് ഷൈനിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. "മമ്മിയും ഞാനുമൊക്കെ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു.

വീട്ടിലേക്ക് ഇടയ്ക്ക് ഞങ്ങൾ പോകും. ഇവിടുന്ന് എന്റെ പിന്നാലെ ഓടിയാൽ മതിയല്ലോ, അവിടുന്ന് ഓടണ്ടല്ലോ. ഓട്ടം നമ്മൾ നിർത്തിയിട്ടില്ല. മമ്മി എന്നെ ഫോളോ ചെയ്യുന്നു. അത് മെസേജ് ആയിട്ടാണെങ്കിലും ഫോൺ കോൾ ആയിട്ടാണെങ്കിലും എന്നെ ഇപ്പോഴും പിന്തുടരുന്നുണ്ട്. എന്നാലേ അവർ എനർജറ്റിക് ആയിട്ട് നിൽക്കുകയുള്ളൂ.

വഴക്കാണെങ്കിൽ, വഴക്കാളിയായിട്ടാണെങ്കിലും എനർജറ്റിക് ആയിട്ട് നിൽക്കുമല്ലോ. വഴക്ക് കൂടാൻ പോലും ഒരാൾ ഇല്ലാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം. എപ്പോഴും സമാധാനവും സന്തോഷവും മാത്രമല്ല, പങ്കുവയ്ക്കപ്പെടുന്നത്. വാശി, വൈരാ​ഗ്യം, ദേഷ്യം അത് ഷെയർ ചെയ്യാനാണ് നമുക്ക് ലോകത്ത് ആളില്ലാത്തത്". - വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞു.

താൻ അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും ഷൈൻ തന്റെ അമ്മയോടായി ഏറ്റുപറഞ്ഞു. ഡാഡിയുടെ കല്ലറയിൽ പോകുമ്പോൾ 'പണ്ടും ശങ്കരൻ തെങ്ങേൽ തന്നെ' എന്ന് താൻ പറയാറുണ്ടെന്നും ഷൈൻ കൂട്ടിച്ചേർത്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Shine Tom Chacko
ഹിപ്ഹോപ് തമിഴയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലേക്ക്; എവിടെ കാണാം
Shine Tom Chacko
'ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സിനിമയെ തരംതിരിക്കുന്നത് ഇടുങ്ങിയ ചിന്താഗതി; രണ്ട് വർഷം കൂടുമ്പോൾ ഒരു സിനിമ ചെയ്യുന്നതിന് കാരണം'
Shine Tom Chacko
'ഭാര്യയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോള്‍ ആദ്യം വാച്ച് ഊരി വയ്ക്കണം'; നവവരന്മാർക്ക് സൂര്യയുടെ ഉപദേശം, വിഡിയോ
Summary

Shine Tom Chacko talks about his life lesson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER