'ബ്ലോക്ക്ബസ്റ്റർ മാത്രമല്ല ഇത്തവണ ദേശീയ അവാർഡ് കൂടി ഉറപ്പിച്ചോ!'; 'ഈത്ത'യിൽ ഞെട്ടിച്ച് ശ്രദ്ധ കപൂർ, ടീസർ

'ഛാവ'യുടെ വിജയത്തിന് ശേഷം ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Eetha
Eethaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

'സ്ത്രീ 2' വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് പിന്നാലെ ബോളിവുഡിൽ ശ്രദ്ധ കപൂറിന്റെ താരമൂല്യം ഉയർന്നിരുന്നു. ശ്രദ്ധ നായികയായെത്തുന്ന പുതിയ ചിത്രമാണ് 'ഈത്ത'. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ അണിയറപ്രവർത്തകർ. ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ചിത്രം വിഖ്യാത മറാഠി നാടോടിനൃത്ത കലാകാരി വിതാഭായ് നാരായൺഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ശ്രദ്ധയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും 'ഈത്ത'യിലേതെന്നാണ് ടീസർ നൽകുന്ന സൂചന. 1950 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ വിതാഭായിയുടെ ജീവിതവും, ‘തമാശ’ എന്ന പരമ്പരാഗത കലാരൂപത്തിന് അവർ നൽകിയ സംഭാവനകളുമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

'സ്ത്രീ' ഫ്രാഞ്ചൈസിയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ശ്രദ്ധ കപൂറും നിർമാതാവ് ദിനേശ് വിജനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ഛാവ'യുടെ വിജയത്തിന് ശേഷം ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അജയ്- അതുൽ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ശ്രദ്ധയുടെ കരിയറിലെ അടുത്ത ബ്ലോക്ക്ബസ്റ്ററായിരിക്കും 'ഈത്ത'യെന്നാണ് പലരും കുറിക്കുന്നത്. 'ഇത്തവണ ശ്രദ്ധ എന്തായാലും ദേശീയ അവാർഡ്' നേടുമെന്ന് കുറിക്കുന്നവരുമുണ്ട്. 'സ്ത്രീ 2' റിലീസായി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രദ്ധ നായികയായെത്തുന്ന ചിത്രം കൂടിയാണ് 'ഈത്ത'. ഓഗസ്റ്റ് 28-ന് ചിത്രം തിയറ്ററുകളിൽ എത്തും.

Eetha
അന്ന് ചിദംബരം വെറും'ബാലന്‍'; ആ സംവിധാകരെ ഓര്‍മ്മിപ്പിച്ചു; മലയാള സിനിമയുടെ പുതിയ മുഖം: സത്യന്‍ അന്തിക്കാട്
Eetha
സാമന്തയുടെ സോളോ ഹിറ്റായി 'മാ ഇൻടി ബം​ഗാരം'; ചിത്രം 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് നടി
Eetha
'മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്'; കേരളത്തില്‍ ഷോകള്‍ കുറച്ചത് എന്തുകൊണ്ട്? വെളിപ്പെടുത്തി സാനിയ
Summary

Shraddha Kapoor starrer Eetha teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com