മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്

'സംയുക്ത വര്‍മയെ യോഗ പഠിപ്പിച്ച യോഗ മാസ്റ്റര്‍ ഏതാണ്ട് 38 വയസില്‍ മരിച്ചു പോയി'
Jayaram, Siddique
Jayaram, Siddique
Updated on
1 min read

ആരോഗ്യം എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ തടിച്ചിരിക്കുന്നതോ അല്ലെന്ന് നടന്‍ സിദ്ദീഖ്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കുകയാണ് വേണ്ടതെന്നും സിദ്ദീഖ് പറയുന്നു. ഉദാഹരണങ്ങളായി മമ്മൂട്ടിയുടെ ടെയ്‌നറേയും സംയുക്ത മേനോന്റെ യോഗ മാസ്റ്ററേയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗ്ലോബല്‍ വിഷന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

''ഹെല്‍ത്ത് എന്നത് മെലിഞ്ഞിരിക്കുന്നതോ തടിച്ചിരിക്കുന്നതോ അല്ല. ഹെല്‍ത്തിയായിരിക്കുക എന്നത് അസുഖങ്ങളൊന്നുമില്ലാതെ, കംഫര്‍ട്ടബിള്‍ ആയിരിക്കുക എന്നതാണ്. ഏതോ ഒരു സെറ്റില്‍ മമ്മൂക്കയെ ട്രെയിന്‍ ചെയ്യിക്കാനായി ഒരു ട്രെയ്‌നര്‍ വന്നു. നല്ല മെലിഞ്ഞിട്ടാണ്. മസ്‌കുലിന്‍ അല്ല. മെലിഞ്ഞിരിക്കുകയാണ്. പക്ഷെ പറന്ന് ട്രെയിന്‍ ചെയ്യിക്കും. അവന്റെ കൊളസ്‌ട്രോള്‍ ഏതാണ്ട് 5637 എന്തോ ആണ്'' സിദ്ദീഖ് പറയുന്നു.

''ബിജു മേനോന്റെ ഭാര്യ സംയുക്ത വര്‍മയെ യോഗ പഠിപ്പിച്ച യോഗ മാസ്റ്റര്‍ ഏതാണ്ട് 38 വയസില്‍ മരിച്ചു പോയി. അപ്പോള്‍ ഇതൊന്നുമല്ല ആരോഗ്യം. ചിലര്‍ യോഗയെപ്പറ്റി പറയും. അയ്യോ യോഗ ചെയ്തില്ലെങ്കില്‍ ശരിയാകില്ലെന്ന്. ആ സമയത്ത് ഒരു ഓര്‍ത്തോപീഡിക് സര്‍ജനോട് ചോദിച്ചാല്‍ പറയുക കഴുത്തൊന്നും അങ്ങനെ വളയ്ക്കാന്‍ ഉള്ളതല്ല എന്നാകും പറയുക'' എന്നും അദ്ദേഹം പറയുന്നു. പിന്നാലെ രസകരമായൊരു ഓര്‍മയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ഞാന്‍ ഒരു ദിവസം മുറിയില്‍ ചെല്ലുമ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പ്രാക്ടീസ് ചെയ്യിപ്പിക്കുന്നു. തവളച്ചാട്ടം ചാടിയാല്‍ വയറു കുറയുമത്രേ. ഞാന്‍ ജയറാമിനോട് ചോദിച്ചു, എന്നിട്ട് ഇത്രകാലം ചാടിയിട്ട് തവളയുടെ വയറ് കുറയുന്നില്ലല്ലോ എന്ന്. ഉടനെ ജയറാം ടിനി ടോമിനോട് ചൂടായി. നീ എന്നെ പറ്റിക്കുകയായിരുന്നല്ലേടാ! പലരും പലതും പറയും. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കിട്ടുന്നതാണ്'' എന്നാണ് സിദ്ദീഖ് പറയുന്നത്.

Jayaram, Siddique
ബോക്‌സ് ഓഫീസിന്റെ ഇഷ്ടക്കാര്‍; പാര്‍വതിയുടെ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' 25 കോടി ക്ലബ്ബില്‍
Jayaram, Siddique
'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, പിന്‍വലിച്ചില്ലെങ്കില്‍ നടപടി'; തമന്ന ചിത്രം 'ദ വന്‍' ട്രെയിലര്‍ വിവാദത്തില്‍
Jayaram, Siddique
ക്ലാസ്‌മേറ്റ്‌സിനെ കണ്ടപ്പോള്‍ മമ്മൂട്ടി പഴയ കോളേജ് പയ്യനായി; എല്‍എല്‍ബി ബാച്ചിന്റെ വാര്‍ഷികാഘോഷത്തിനെത്തി താരം
Summary

Siddique recalls Tini Tom teaching Jayaram to do frog jumps.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com