'നല്ലൊരു ​ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല, വിധി'; വിമർശകന് മറുപടിയുമായി അഭയ ഹിരൺമയി

കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു
അഭയ ഹിരൺമയി/ചിത്രം: ഇൻസ്റ്റ​ഗ്രാം
അഭയ ഹിരൺമയി/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് ​ഗായിക അഭയ ഹിരൺമയി. തന്റെ നിലപാടുകൾ ശക്തമായി തുറന്നു പറയാൻ താരം മടികാണിക്കാറില്ല. മാത്രമല്ല ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളും വൈറലാവാറുണ്ട്. അതിനാൽ വിമർശകരും കുറവല്ല. ഇപ്പോൾ ശ്രദ്ധനേടുന്നത് വിമർശകന് അഭയ നൽകിയ മറുപടിയാണ്. 

കഴിഞ്ഞ ദിവസം ഒരു സ്റ്റേജ് ഷോയുടെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നല്ലൊരു ​ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല വിധി അല്ലാതെന്ത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി അഭയ എത്തി. താങ്കൾ എനിക്ക് കൽപ്പിച്ചു തന്ന വിധി എന്തായാലും ഞാൻ അങ്ങ് സഹിച്ചു എന്നാണ് ​ഗായിക കുറിച്ചത്. 

അഭയയുടെ വസ്ത്രത്തെ വിമർശിച്ചുകൊണ്ടും കമന്റുകൾ എത്തി. കുട്ടികൾ ഇത്തരം ഡ്രസ്സുകൾ നാണം കൊണ്ട് ഒഴിവാക്കി എന്നായിരുന്നു കമന്റ്. ഇപ്പോൾ ഞങ്ങളാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്നും അതിൽ തനിക്ക് ഒരു നാണക്കേടുമില്ല എന്നാണ് അഭയ മറുപടിയായി കുറിച്ചത്. ​ഗായികയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com