14 മാസത്തെ ദാമ്പത്യം: ബ്രിട്‌നി സ്പിയേഴ്‌സും ഭര്‍ത്താവും വേര്‍പിരിയുന്നു

പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത് 
ബ്രിട്‌നി സ്പിയേഴ്‌സും സാം അസ്ഗരിയും/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ബ്രിട്‌നി സ്പിയേഴ്‌സും സാം അസ്ഗരിയും/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഗായിക ബ്രിട്‌നി സ്പിയേഴ്‌സും ഭര്‍ത്താവ് സാം അസ്ഗരിയും വേര്‍പിരിയുന്നു. വിവാഹമോചനത്തിനായി സാം കോടതിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 14 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 

പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ താരത്തില്‍ നിന്ന് സാമ്പത്തിക സഹായം വേണമെന്നും പറയുന്നുണ്ട്. ജൂലൈ 28 ന്റെ തിയതിയിട്ടാണ് സാം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 

2022 ജൂണ്‍ 9ന് കാലിഫോര്‍ണിയയില്‍ വച്ചാണ് ബ്രിട്‌നിയും സാമും വിവാഹിതരായത്. സലീന ഗോമസ് ഉള്‍പ്പടെ വന്‍ താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. നിയമപോരാട്ടത്തിലൂടെ അച്ഛനില്‍ നിന്ന് തന്റെ ജീവിതത്തിന്റേയും സ്വത്തിന്റേയും അധികാരം ബ്രിട്‌നി തിരിച്ചുപിടിച്ചിരുന്നു. ഇത് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമായിരുന്നു വിവാഹം നടന്നത്. 

39-കാരിയായ ബ്രിട്നി മുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്.2004 -ല്‍ തന്റെ ബാല്യകാല സുഹൃത്തായ ജേസണ്‍ അലക്സാണ്ടറെ ലാസ് വെഗാസില്‍ വച്ച് വിവാഹം കഴിച്ചെങ്കിലും ദമ്പതികള്‍ പെട്ടെന്ന് തന്നെ പിരിഞ്ഞു. അതേ വര്‍ഷം തന്നെ, ഡാന്‍സറും രണ്ട് കുട്ടികളുടെ പിതാവുമായി കെവിന്‍ ഫെഡര്‍ലിനെ വിവാഹം കഴിച്ചു. 2007ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. 27-കാരനായ അസ്ഗാരിയെ 2016-ല്‍ ഒരു മ്യൂസിക് വീഡിയോയുടെ സെറ്റിലായിരുന്നു ബ്രിട്നി കണ്ടുമുട്ടിയത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com