ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ..., 21 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് സബീഷും ബ്രജേഷും

"പൊന്നാവണി വരവായ്" എന്ന ഗാനം ഇതിനോടകം തന്നെ മലയാളി ഏറ്റെടുത്ത് കഴിഞ്ഞു.
Ponnavani Varavaay
Ponnavani Varavaayവിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

എവിടെ നിന്നെങ്കിലും യേശുദാസിന്റെ പാട്ടു കേൾക്കാതെ ഒരു ദിവസം പോലും മലയാളിക്ക് കടന്നു പോകാൻ ആകില്ലെന്നു പറയുന്നതുപോലെ ഓണപ്പാട്ടിൻ താളം തുള്ളാത്ത ഒരു ഓണക്കാലം ഇപ്പോൾ മലയാളിക്കില്ല. ഓണാഘോഷ വേദിയിലും ഇൻസ്റ്റഗ്രാം റീൽസിലും അടക്കം ഓണപ്പൂക്കളത്തിനും കേരള വസ്ത്രത്തിനും എല്ലാം അകമ്പടിയായി എവിടെ തിരിഞ്ഞു നോക്കിയാലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി "ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ..." എന്ന സബീഷ് ജോർജിന്റെ ഈ ഓണപ്പാട്ടുണ്ട്, മലയാളി ഉള്ളിടത്തെല്ലാം.

ഇന്നിതാ ഈ ചിങ്ങപ്പുലരിയിൽ സബീഷും ബ്രജേഷും ചേർന്നൊരുക്കിയ മനോഹരമായൊരു ഓണപ്പാട്ട് കൂടി മലയാള മനസിലേക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഈണങ്ങളാൽ ചേക്കേറിയിരിക്കുന്നു... "പൊന്നാവണി വരവായ്" എന്ന ഗാനം ഇതിനോടകം തന്നെ മലയാളി ഏറ്റെടുത്ത് കഴിഞ്ഞു.

Ponnavani Varavaay
സബീഷും ബ്രജേഷും ചിന്മയിക്കൊപ്പം

പ്രമുഖ സംഗീത ഗ്രൂപ്പായ "സരിഗമ" ഒരു ഓണം ആൽബം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗാനം രചിക്കാനായി രണ്ടാമതൊരാളെ സബീഷിന് ആലോചിക്കേണ്ടി വന്നില്ല. സുഹൃത്തായ ബ്രജേഷ് രാമചന്ദ്രൻ തന്നെ മനസിലെത്തി. എക്കാലത്തെയും ഓണ ഹിറ്റുകളിൽ ഒന്നായ "ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ" എന്ന ഗാനം ഒരുക്കിയ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ മലയാള സംഗീത ആസ്വാദകർക്ക് "പൊന്നാവണി വരവായ്" എന്ന ഗാനം സാക്ഷാൽ ചിന്മയിയുടെ ശബത്തിൽ അത് ഗംഭീരമായ ഒരു ഓണ വിരുന്നായി മാറി.

ഒരുകാലത്ത് ഓണമെത്തിയാൽ തരംഗിണിയുടെ ഓണപാട്ടുകളുടെ കാസറ്റുകൾക്കായി കാതോർത്ത് കാത്തിരുന്ന നൊസ്റ്റാൾജിക് ഓണ നാളുകൾ ഉള്ളവരാണ് നാം. പുതു തലമുറയിൽ എന്നും ഓർത്തിരിക്കാൻ ഒരു പക്ഷേ വിരളമായ ഗാനങ്ങളേ ഉണ്ടായിരുന്നിരിക്കൂ... അക്കൂട്ടത്തിൽ 21 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു ഓണപാട്ടാണ് ഇന്നും യുവത്വത്തിൻ്റെ ചുണ്ടുകളിൽ മൂളിക്കൊണ്ടിരിക്കുന്നത്.

പരസ്യ ചിത്രങ്ങളിലും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സകലമാന സോഷ്യൽ മീഡിയയിലും ഇന്ന്, "ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ..." എന്ന ഗാനം ഒഴുകി നടക്കുകയാണ്... 2004ൽ ക്വട്ടേഷൻ എന്ന ചിത്രത്തിൽ ബ്രജേഷ് രാമചന്ദ്രൻ്റെ വരികൾക്ക് സബീഷ് ജോർജ് ഈണം നൽകിയ ആ മനോഹര ഗാനം ഇന്നും മലയാളികൾ ആഘോഷത്തോടെ ശ്രവിച്ചുകൊണ്ടേയിരിക്കുന്നു...

മലയാളത്തിൽ ക്വട്ടേഷൻ, ആയുർരേഖ എന്നീ രണ്ട് സിനിമകൾക്ക് മാത്രം സംഗീതം ചെയ്തിട്ടുള്ള സബീഷ് രണ്ടര പതിറ്റാണ്ടിന് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിൻ്റെ പാതയിലാണ്. അടുത്തിടെ തമിഴിൽ ഇറങ്ങിയ "യാനൈ മുഗതാൻ " എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കിയതും സബീഷാണ്.

കുറച്ച് നാളുകൾക്ക് മുൻപ് സബീഷ് ഒരുക്കിയ ഓണപ്പാട്ടായ ''പൂ... വേ..." എന്ന ഗാനം ഇപ്പോൾ സൂര്യ ടിവിയിൽ അവരുടെ പരസ്യ ഗാനമായി മാറിക്കഴിഞ്ഞു. സബീഷ് ജോർജ് ചിട്ടപ്പെടുത്തിയ ഒരുപാട് ഗാനങ്ങൾ യൂട്യൂബിലും മറ്റും ലഭ്യമാണ്. മധുബാലകൃഷ്ണൻ പാടിയ അയ്യപ്പ ഭക്തിഗാനം, ലതിക ടീച്ചർ ആലപിച്ച ക്രിസ്തീയ ഭക്തിഗാനം "എന്തതിശയമേ യേശുവിൻ സ്നേഹം"..., സൂഫി സംഗീതത്തിൽ ഒരുക്കിയ "റൂഹി", തമിഴ് സോങ്ങ് കാതൽ ഘടിതം... പോലെ ഒരുപാട് നല്ല ഗാനങ്ങൾ ...

ക്വട്ടേഷനിൽ ഹരിഹരൻ്റെ ശബ്ദത്തിൽ സബീഷ് ഒരുക്കിയ "ഹൃദയ രാഗമഴ പൊഴിയും ആത്മ സുഖം മനതാരിൽ വിടരും കവിതേ" എന്ന ഗാനവും അക്കാലത്ത് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.... ആയുർ രേഖയിൽ ഒഎൻവിയുടെ വരികൾക്കായിരുന്നു സബീഷിൻ്റെ സംഗീതം.

Ponnavani Varavaay
'മലയാളത്തില്‍ നിന്നും പേടിച്ച് ഒളിച്ചോടിയതാണ്; പ്രേമം ഹിറ്റായിട്ടും എനിക്ക് കിട്ടിയത് വേദന'; സങ്കടം പങ്കിട്ട് അനുപമ പരമേശ്വരന്‍

നീണ്ടകാലത്തെ സംഗീതയാത്രകൾക്കും പഠനങ്ങൾക്കും ശേഷം ഇന്ന് കൂടുതൽ ഊർജ്ജത്തോടെ സംഗീത ലോകത്തേക്ക് തിരിച്ചെത്തുന്നതിൻ്റെ സന്തോഷത്തിലാണ് സബീഷ്. ഈ സമയത്ത് തന്നെ ഓണപ്പാട്ടിൻ്റെ താളം തുള്ളുന്ന വരികൾ മലയാളികൾ ആഘോഷ തിമിർപ്പോടെ മൂളിക്കൊണ്ടിരിക്കുന്നതും ഒപ്പം പുതിയ ഗാനം "പൊന്നാവണി വരവായ്" നാടാകെ ഏറ്റെടുത്തതും ഇരട്ടി മധുരം തന്നെ!...

Ponnavani Varavaay
'ഇരുന്നു കൊണ്ട് പാന്റിടാൻ ഡോക്ടർ പറഞ്ഞു, കുനിഞ്ഞ് ഒരു കടലാസ് കഷണം പോലും എടുക്കാൻ വയ്യ'; വാർധക്യത്തെക്കുറിച്ച് ബി​ഗ് ബി

അങ്ങനെ ഒരോണക്കാലവും കൂടി ഓണപ്പാട്ടിൻ താളം തുള്ളി കടന്നു പോകുകയാണ് സബീഷിൻ്റെ ഈണം മറക്കാതെ... ഇന്നും ഇതാ ഒരു ഗാനം സബീഷിൻ്റെ ഈണത്തിൽ ചിന്മയിയുടെ ശബ്ദത്തിൽ ബ്രജേഷിൻ്റെ വരികളിലൂടെ മലയാള മനസ്സിൽ ചേക്കേറിയിരിക്കുന്നു...

Summary

Cinema News: Singer Chinmayi Sripada Ponnavani Varavaay Onam Song goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com