‘കല്യാണപ്പിറ്റേന്ന്’; ഭാര്യയ്ക്കൊപ്പമുള്ള അപൂർവ ചിത്രവുമായി ജി വേണു​ഗോപാൽ

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയ്ക്കൊപ്പം വീട്ടുമുറ്റത്തു നിൽക്കുന്ന വേണുഗോപാലിനെയാണു ചിത്രത്തിൽ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളികളുടെ ഇഷ്ട ​ഗായകനാണ് ജി വേണു​ഗോപാൽ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ജീവിതത്തിലേയും കരിയറിലേയും രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് വേണു​ഗോപാൽ പങ്കുവച്ച അപൂർവ ചിത്രമാണ്. ഭാര്യ രശ്മിക്കൊപ്പമുള്ള പഴയ ചിത്രമാണ് ​ഗായകൻ പങ്കുവച്ചത്.

‘കല്യാണപ്പിറ്റേന്ന്’ എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയ്ക്കൊപ്പം വീട്ടുമുറ്റത്തു നിൽക്കുന്ന വേണുഗോപാലിനെയാണു ചിത്രത്തിൽ കാണാനാവുക. ചില കുടുംബാഗങ്ങളെയും ചിത്രത്തിൽ കാണാം. 

നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. നവദമ്പതിമാരുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ. 990 ഏപ്രിൽ 8നായിരുന്നു വേണുഗോപാലിന്റെയും രശ്മിയുടെയും വിവാഹം. അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കൾ. അരവിന്ദ് ഇപ്പോൾ പിന്നണി ​ഗാനരം​ഗത്ത് സജീവമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER