'മദ്യവും പെണ്ണുങ്ങളും ഞങ്ങളുടെ ടേബിളിലേക്ക് ഒഴുകിയെത്തി; ദുബായില്‍ ഒറ്റ രാത്രികൊണ്ട് പൊടിച്ചത് 38 ലക്ഷം രൂപ'

'എന്റെ ജീവിതത്തില്‍ പാര്‍ട്ടിക്കു വേണ്ടി ഒരുപാട് പണം ഞാന്‍ ചെലവാക്കി'
yo yo honey singh
യോ യോ ഹണി സിങ്ഫെയ്സ്ബുക്ക്
Updated on
1 min read

ന്ത്യന്‍ സംഗീത ലോകത്തെ ഒരുകാലത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു യോ യോ ഹണി സിങ്. ഇപ്പോഴും താരത്തിന്റെ പ്രതാപത്തിന് ഇടിവ് വന്നിട്ടില്ല. പണവും പ്രശസ്തിയും ഹണി സിങ്ങിനെ വിവാദങ്ങളില്‍ നിറച്ചു. ദുബായില്‍ ഒറ്റരാത്രി 38 ലക്ഷം രൂപ പൊടിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍.

എന്റെ ജീവിതത്തില്‍ പാര്‍ട്ടിക്കു വേണ്ടി ഒരുപാട് പണം ഞാന്‍ ചെലവാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു ബില്‍ അടച്ച് വെറുംകയ്യോടെ ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇത് നടക്കുന്നത് 2013ലാണ്. ഞങ്ങള്‍ എട്ട് പേര്‍ കൂടി ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയി. ആ സമയത്ത് ദുബായ് വലിയ ചെവേറിയതായിരുന്നു. എന്നാല്‍ ഇന്ന് വളരെ ചീപ്പാണ്. ഞങ്ങള്‍ അവിടെ പാര്‍ട്ടി നടത്തി. കുപ്പികള്‍ ഞങ്ങളുടെ ടേബിളിലേക്ക് വന്നുകൊണ്ടിരുന്നു അതു പോലെ പെണ്‍കുട്ടികളും.- ഹണി സിങ് പറഞ്ഞു.

അന്ന് 38 ലക്ഷം രൂപയുടെ ബില്ലാണ് വന്നത് എന്നാണ് ഗായകന്‍ പറയുന്നത്. തന്റെ മൂന്ന് ക്രെഡിറ്റ് കാര്‍ഡ് കൊണ്ടാണ് അത് അടച്ചതെന്നും ഹണി സിങ് വ്യക്തമാക്കി. 23 പെണ്ണുങ്ങളും 8 ആണുങ്ങളുമാണ് ഞങ്ങളുടെ ടേബിളിലുണ്ടായിരുന്നത്. നാല് ടേബിളുകള്‍ ചേര്‍ത്താണ് ഇട്ടിരുന്നത്. മദ്യം വന്നുകൊണ്ടിരുന്നു. 38 ലക്ഷം രൂപയുടെ ബില്ലാണ് വന്നത്. ഒറ്റ രാത്രിയിലെ ബില്ല് അടച്ചു തീര്‍ക്കാന്‍ മൂന്ന് ക്രെഡിറ്റ് കാര്‍ഡ് വേണ്ടിവന്നു.- ഹണി സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com