'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്

കേരള അസോസിയേഷൻ ഓഫ് ഡാലസ് നടത്തിയ പരിപാടിയിലാണ് യേശുദാസ് പങ്കെടുത്തത്.
K J Yesudas
K J Yesudasവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഒരിടവേളയ്ക്ക് ശേഷം വീണ്ടും പൊതുവേദിയിൽ എത്തി ​ഗാന​ഗന്ധർവൻ കെ ജെ യേശുദാസ്. അമേരിക്കൻ മലയാളികളുടെ ഓണാഘോഷ പരിപാടിയിലാണ് യേശുദാസ് പാട്ടും ചിന്തകളുമായി വീണ്ടുമെത്തിയത്. കേരള അസോസിയേഷൻ ഓഫ് ഡാലസ് നടത്തിയ പരിപാടിയിലാണ് യേശുദാസ് പങ്കെടുത്തത്.

കേരളത്തെ ചേർത്ത് നിർത്തുന്നത് മത സൗഹാർദമാണെന്നും അത് ചോർന്ന് പോകാതെ സംരക്ഷിക്കണമെന്നും യേശുദാസ് പറഞ്ഞു. കോവിഡ് കാലം മുതൽ അമേരിക്കയിലെ ഡാലസിൽ വിശ്രമജീവിതം നയിക്കുകയാണ് യേശുദാസ്. സമീപകാലത്തായി പൊതുവേദികളിൽ വളരെ അപൂർവമായേ അദ്ദേഹം എത്താറുള്ളൂ.

അതുകൊണ്ടുതന്നെ ഈ തിരിച്ചുവരവ് സംഗീതലോകത്തിനും പ്രവാസികൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമായി മാറി. കേരളത്തെ ലോകത്തിന് മുന്നിൽ എക്കാലവും ചേർത്തു നിർത്തിയിട്ടുള്ളത് ഇവിടുത്തെ അടിയുറച്ച മത സൗഹാർദമാണെന്നും, അതിൽ ഒരു തരത്തിലുള്ള പോറൽ പോലും ഏൽക്കാതെ നാം ഓരോരുത്തരും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

K J Yesudas
'മുലക്കച്ച അങ്ങനെ ട്രെൻഡിങ്ങായി; സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?', വിമർശകരോട് ഐശ്വര്യ ലക്ഷ്മി
K J Yesudas
'എന്നോട് ഗോത്രം ഏതാണെന്ന് ചോദിച്ചു, ജീവിതത്തിൽ ആദ്യമായാണ് അങ്ങനെയൊരു ചോദ്യം കേട്ടത്; എനിക്കത് ഭയങ്കര ബുദ്ധിമുട്ടായി'
K J Yesudas
സം​ഗീതും ഷറഫുദ്ദീനും; 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിളി'ലെ 'പ്രാക്ക്' ​ഗാനം പുറത്ത്
Summary

Singer K J Yesudas returns to the public stage after a long break.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com