'ഇവരില്ലായിരുന്നെങ്കിൽ അച്ഛൻ കണക്ക്  നോക്കിയും ഞാൻ പാട്ട് പാടിയും മാത്രമിരുന്നേനെ'; ആശംസകളുമായി വിധു പ്രതാപ്

എല്ലാ വീടുകളിലും ഇങ്ങനെ നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികളുണ്ടെന്നും അവരെ നമുക്ക് ആഘോഷിക്കണമെന്നുമാണ് വിധു കുറിക്കുന്നത്
വിധു പ്രതാപും കുടുംബവും/ ഫേയ്സ്ബുക്ക്
വിധു പ്രതാപും കുടുംബവും/ ഫേയ്സ്ബുക്ക്
Updated on
1 min read

നിത ദിനത്തിൽ തന്റെ ജീവിതത്തിലെ സ്ത്രീകൾക്ക് ആശംസകളുമായി ​ഗായകൻ വിധു പ്രതാപ്. തങ്ങളുടെ ജീവിതത്തിൽ ഈ സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ അച്ഛൻ കണക്ക്  നോക്കിയും താൻ പാട്ട് പാടിയും മാത്രം ഇരുന്നേനെ എന്നാണ് താരം പറയുന്നത്. എല്ലാ വീടുകളിലും ഇങ്ങനെ നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികളുണ്ടെന്നും അവരെ നമുക്ക് ആഘോഷിക്കണമെന്നുമാണ് വിധു കുറിക്കുന്നത്. കുടുംബ സമേതമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

വിധു പ്രതാപിന്റെ കുറിപ്പ് വായിക്കാം

ഞങ്ങളുടെ ജീവിതത്തിൽ ഈ കാണുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ, അച്ഛൻ കണക്ക്  നോക്കിയും, ഞാൻ പാട്ട് പാടിയും, ആ കുരുപ്പ്  ഐപാഡ് നോക്കിയും മാത്രം ഇങ്ങനെ ഇരുന്നേനെ!  എല്ലാ വീടുകളിലും ഉണ്ട് നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികൾ... കണ്ണും മനസ്സും നിറക്കുന്നവർ!  അവരുടെ ചിരികൾ എന്നും നമുക്ക് സംരക്ഷിക്കാം, എന്നും അവരെ  ആഘോഷിക്കാം! വനിതാ ദിന ആശംസകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com