'അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് നന്നായി ചെയ്യും; മുഖ്യമന്ത്രിയായിട്ടും വിജയ്ക്ക് ഒരു മാറ്റവുമില്ല'

സിനിമാ വ്യവസായത്തിൽ നിന്നുള്ള ഒരാൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത് കാണുന്നത് വലിയ കാര്യമാണ്.
Sivakarthikeyan, Vijay
Sivakarthikeyan, Vijayഇൻസ്റ്റ​ഗ്രാം
Updated on
1 min read

തമിഴ്നാട് മുഖ്യമന്ത്രിയായിട്ടും വിജയ്‌യ്ക്ക് മാറ്റമൊന്നുമില്ലെന്ന് നടൻ ശിവകാർത്തികേയൻ. സിനിമാ മേഖലയിൽ നിന്നുള്ള ഒരാൾ സംസ്ഥാനത്തിന്റെ ഉന്നത രാഷ്ട്രീയ പദവിയിലേക്ക് എത്തിയതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെയോൻ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സിനിമാ സഹപ്രവർത്തകനായ വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് വലിയ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ വ്യവസായത്തിൽ നിന്നുള്ള ഒരാൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത് കാണുന്നത് വലിയ കാര്യമാണ്.

Sivakarthikeyan, Vijay
'നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്, ഇനി അഭിനയിക്കണ്ട'; ജയറാമിനോട് പാർവതി അന്ന് പറഞ്ഞതിനേക്കുറിച്ച് ഉർവശി

വിജയത്തിന് ശേഷം താൻ വിജയ്‌യുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും വലിയൊരു രാഷ്ട്രീയ വിജയം നേടിയെങ്കിലും വിജയ് എന്ന വ്യക്തിയിൽ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പഴയതുപോലെ തന്നെ ശാന്തമായ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്.

Sivakarthikeyan, Vijay
'അനിയനെ ഭാര്യ തല്ലി, അവള്‍ കുഞ്ഞുമായി പോയ അന്ന് അവന്‍ ആത്മഹത്യ ചെയ്തു; രവിയെ എനിക്ക് മനസിലാകും'; പിന്തുണച്ച് റീഹാന

തന്റെ സുഖവിവരങ്ങൾ വിജയ് ചോദിച്ചറിഞ്ഞുവെന്നും ശിവകാർത്തികേയൻ പറഞ്ഞു. സെയോൻ ആണ് ശിവകാർ‌ത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 'തായ് കിഴവി' എന്ന ചിത്രം ഒരുക്കിയ ശിവകുമാർ മുരുഗേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. പരാശക്തിയാണ് ഒടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം.

Summary

Cinema News: Actor Sivakarthikeyan said he was happy to see Vijay become Tamil Nadu Chief Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com