'നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്, ഇനി അഭിനയിക്കണ്ട'; ജയറാമിനോട് പാർവതി അന്ന് പറഞ്ഞതിനേക്കുറിച്ച് ഉർവശി

അഭിനയം നിർത്തണം എന്ന രീതിയിൽ ഒരഭിപ്രായം പോലും ജയറാം പറഞ്ഞിട്ടുണ്ടാകില്ല.
Jayaram, Parvathy, Urvashi
Jayaram, Parvathy, Urvashiഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വിവാഹത്തിന് മുൻപ് തന്നെ നടി പാർവതി (അശ്വതി ജയറാം) അഭിനയം നിർ‌ത്താൻ തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. ജയറാമുമായി പ്രണയത്തിലായിരുന്ന സമയത്ത് തന്നെ അഭിനയം നിർത്തുമെന്ന് പാർവതി ആ​ഗ്രഹിച്ചിരുന്നു. ജയറാമിനോടും പാർവതി അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ഉർവശി പറ‍ഞ്ഞു. ​

പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉർവശി. പാർവതിയും ഉർവശിയും തമ്മിൽ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഇരുവരും തമ്മിൽ വളരെ അടുപ്പവുമുണ്ട്.

"വിവാഹത്തിന് ശേഷമല്ല, വിവാഹത്തിന് മുൻപ് തന്നെ പാർവതി അഭിനയം നിർത്തണമെന്ന് തീരുമാനിച്ചിരുന്നു. കാരണം പല തരത്തിലുള്ള കാരക്ടറുകൾ വലുതും ചെറുതുമെല്ലാം പാർവതി അതിനോടകം ചെയ്തിരുന്നു. ഭാ​ഗ്യം കൊണ്ട് എനിക്ക് കുറേ കഥാപാത്രങ്ങൾ കിട്ടി.

അപ്പോൾ ഇനിയും കൂടുതൽ ചെയ്യണം അല്ലെങ്കിൽ അഭിനയിക്കണം എനിക്ക് തോന്നി. പക്ഷേ അവൾക്ക് അങ്ങനെ അല്ലായിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ജയറാമിനൊപ്പം നിറയെ പടങ്ങളിൽ പാർവതി അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയം തന്നെ വലിയ സംഭവമായിരുന്നു. ആ സമയത്ത് തന്നെ, കല്യാണം കഴിഞ്ഞാൽ അഭിനയിക്കില്ലെന്ന് പാർവതി തീരുമാനിച്ചിരുന്നു.

അഭിനയം നിർത്തണം എന്ന രീതിയിൽ ഒരഭിപ്രായം പോലും ജയറാം പറഞ്ഞിട്ടുണ്ടാകില്ല. ജയറാം ഇനി അഭിനയിക്കണ്ട എന്ന് പറഞ്ഞയാളാണ് പാർവതി. നമ്മൾ രണ്ട് പേരും അഭിനയിക്കണ്ട. നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്. ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാം.

Jayaram, Parvathy, Urvashi
'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

സിനിമ വേണ്ട എന്ന് പറഞ്ഞയാളാണ് പാർവതി. എന്ത് ബിസിനസ് എന്ന കാര്യമൊന്നും അറിയില്ല. പക്ഷേ അവളുടെ ആ​ഗ്രഹം അങ്ങനെയായിരുന്നു. സിനിമയിൽ വരുന്നതിന് മുൻപേ ജയറാം നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്നു.

Jayaram, Parvathy, Urvashi
'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

വളരെ നന്നായി ചെയ്യുമായിരുന്നു ജയറാം. സിദ്ദിഖ് ലാൽ ഇവരൊക്കെ. ഇവരെല്ലാം ഒരു ടീമായിട്ടാണ് മിമിക്രി ചെയ്തിരുന്നത്. അങ്ങനെയുള്ള ഒരാളോട് പോയി സിനിമ നിർത്താൻ പറഞ്ഞയാളാണ് പാർവതി".- ഉർവശി പറഞ്ഞു.

Summary

Cinema News: Actress Urvashi opens up about Parvathy Jayaram stopped acting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com