'സമൂഹം കാലാവസ്ഥ പോലെ മാറിക്കൊണ്ടിരിക്കും; അതിനെ ​ഗൗരവമായി എടുക്കേണ്ട കാര്യമില്ല'

ഞാൻ എന്റെ ജീവിതം നയിക്കുന്നു.
Sobhita Dhulipala, Naga Chaitanya
Sobhita Dhulipala, Naga Chaitanyaഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

2024 ഡിസംബറിലായിരുന്നു നടൻ നാ​ഗ ചൈതന്യയുമായുള്ള നടി ശോഭിത ധൂലിപാലയുടെ വിവാഹം. പരമ്പരാ​ഗത ആചാരങ്ങൾ പ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വിവാഹത്തിന് പിന്നാലെ വൻതോതിൽ സൈബർ ആക്രമണവും ശോഭിതയ്ക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ വിവാഹശേഷം തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാനുള്ള ആളുകളുടെ ജിജ്ഞാസയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

ആളുകളുടെ ഇത്തരത്തിലുള്ള ആകാംക്ഷയെ താൻ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ശോഭിത പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭിത. "തീർച്ചയായും ആളുകൾക്ക് കുറച്ച് ശ്രദ്ധ ഉണ്ടായിരുന്നു. അവർക്ക് ആകാംക്ഷയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ എന്റെ ജീവിതം നയിക്കുന്നു. അവർ എന്നിൽ നിന്ന് എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചതെന്ന കാര്യം എനിക്കറിയില്ല.

എന്റെ ജീവിതത്തിൽ ഞാൻ ഒരു മികച്ച സ്ഥാനത്താണ്...കാലത്തിനനുസരിച്ച് ഞാൻ ആരാണെന്ന കാര്യത്തിൽ കൂടുതൽ ഉറപ്പുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വിഭിന്നമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ബാധിക്കാതെ, അതിനിടയിൽ ജീവിക്കുന്നത് ഒരു സുഖമുള്ള കാര്യമാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും പൊതുവേ, ചൂടുപിടിച്ച പോലെ ആളുകൾ സംസാരിക്കുന്നുണ്ട്.

Sobhita Dhulipala, Naga Chaitanya
ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്- വിഡിയോ

കാലാവസ്ഥ പോലെയാണത്. സമൂഹത്തിനും ഒരു കാലാവസ്ഥയുണ്ട്. അത് അത്ര ​ഗൗരവമായി എടുക്കേണ്ടതില്ല. കാരണം അത് എന്നെന്നേക്കുമായി നിലനിൽക്കുന്നതല്ല. കാലാവസ്ഥ മാറും. അത് അറിയാൻ ഒരാൾ കേന്ദ്രീകൃതനായിരിക്കണമെന്ന് എനിക്ക് തോന്നുന്നു". -ശോഭിത പറഞ്ഞു.

Sobhita Dhulipala, Naga Chaitanya
'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

നടി സാമന്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് നാ​ഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. ത്രില്ലർ സീരിസ് ആയ ചീകാറ്റിലോ ആണ് ശോഭിത ഒടുവിലെത്തിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം വെട്ടുവം ആണ് ശോഭിതയുടേതായി റീലിസിനൊരുങ്ങുന്ന ചിത്രം.

Summary

Actress Sobhita Dhulipala has addressed the relentless public curiosity around her personal life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com