'എന്തോരം പേരുകളാ എന്റെ പൊന്നേട്ടന്'; മോഹന്‍ലാലിന് ടൈറ്റില്‍ നല്‍കി മതിയാകാതെ 'ഭഭബ'; ഇരട്ടപ്പേരുകളും എയറിലേക്ക്!

ഓവറാക്കി ചളമാക്കിയതോടെ ചീറ്റിപ്പോയെന്ന് സോഷ്യല്‍ മീഡിയ
Mohanlal in Bha Bha Ba
Mohanlal in Bha Bha Ba
Updated on
1 min read

ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഭഭബ. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമെത്തുന്ന സിനിമയിലെന്ന നിലയില്‍ ദിലീപിന്റെ തിരിച്ചുവരവാകും ഭഭബ എന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ചിത്രത്തിന്റെ ഹൈപ്പ് കൂട്ടാന്‍ മോഹന്‍ലാലിന്റെ അതിഥി വേഷവുമുണ്ടായിരുന്നു. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ നിലം തൊട്ടില്ലെന്ന് മാത്രമല്ല, കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വരികയും ചെയ്തു.

Mohanlal in Bha Bha Ba
'ഡോണാ'കാന്‍ വേറെ ആളെ തേടണ്ട, തിരികെ വരാമെന്ന് ഷാരൂഖ് ഖാന്‍; പക്ഷെ 'ഒരു കണ്ടീഷനുണ്ട്'! ചതിയെന്ന് ആരാധകര്‍

എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിങ്ങനെ നൂറ് കോടി പിന്നിട്ട മൂന്ന് സിനിമകളും കോടികള്‍ വാരി റീറിലീസുകളും, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവുമൊക്കെയായി 2025 തന്റേതാക്കി മാറ്റിയതായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ ഭഭബയുടെ അതിഥി വേഷം ആ ഹൈപ്പുകള്‍ക്കെല്ലാം ഒരു അപവാദമായെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ ഭഭബ വീണ്ടും എയറിലായിരിക്കുകയാണ്. ഒപ്പം മോഹന്‍ലാലിന്റെ അതിഥി വേഷവും.

Mohanlal in Bha Bha Ba
'ഞാൻ നിവിൻ പോളി ഫാൻ ആണ്, അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു'; അഭിമന്യു ഷമ്മി തിലകൻ

മോഹന്‍ലാലിന്റെ കഥാപാത്ര സൃഷ്ടിയും അവതരണവുമൊന്നും ആരാധകരെ ഒട്ടും തൃപ്തിപ്പെടുത്തുന്നില്ല. ട്രോളുകളും മീമുകളുമായി സിനിമയേയും മോഹന്‍ലാലിന്റെ കഥാപാത്രത്തേയും എയറിലേക്ക് പറത്തി വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഭഭബയുടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതിന്റെ നേര്‍വിപരീതമാണ് സംഭവിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കഥാപാത്ര സൃഷ്ടി പോലെ തന്നെ ചിത്രത്തില്‍ മോഹന്‍ലാലിന് നല്‍കിയിരിക്കുന്ന പേരുകളും ട്രോളുകളില്‍ നിറയുന്നുണ്ട്. തലമുറകളുടെ നായകന്‍ എന്നെഴുതിക്കാണിച്ചാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പിന്നാലെ ഷര്‍ട്ടിന്റെ പിന്നിലായി എഴുതിയ ലോര്‍ഡും, മുഖം കാണിക്കുമ്പോള്‍ എഴുതിക്കാണിക്കുന്ന ദ റിയല്‍ ഒ.ജിയും കാണാം. ഇന്‍ട്രോയില്‍ തന്നെ മോഹന്‍ലാലിന് മൂന്ന് പേരുകളാണ് നല്‍കിയിരിക്കുന്നത്.

പിന്നീടങ്ങോട്ട് പല സീനുകളിലും ആവശ്യത്തിനും അനാവശ്യത്തിനും മോഹന്‍ലാലിനെ പുകഴ്ത്തുന്ന രംഗങ്ങളാണെന്നാണ് ട്രോളുകള്‍ വിമര്‍ശിക്കുന്നത്. ആക്ഷന്‍ സീനില്‍ വൈല്‍ഡ് ഫയര്‍, ഇമ്മോര്‍ട്ടല്‍, അണ്‍ലീഷ്ഡ് ലയണ്‍ തുടങ്ങിയ പേരുകളും മോഹന്‍ലാലിന് നേരിട്ടും അല്ലാതേയും നല്‍കിയിട്ടുണ്ടെന്നാണ് ട്രോളന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ചിലര്‍ പറയുന്നത്, സിനിമ തീര്‍ന്നു പോയതുകൊണ്ടാണ് ഇല്ലായിരുന്നുവെങ്കില്‍ ഇനിയും പേരുകള്‍ നല്‍കിയേനെ എന്നാണ്. കാര്യം മോഹന്‍ലാല്‍ ആരാധകരെ പിടിക്കാനുള്ള ശ്രമമായിരുന്നുവെങ്കിലും ഓവറാക്കി ചളമാക്കിയതോടെ ചീറ്റിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Social media bashes Dileep starrer BhaBhaBa for over using titles for Mohanlal. His scenes and titles does no help to the movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com