'ഇതൊക്കെ വേണോ ലാലേട്ടാ! ക്ലൈമാക്സ്‌ മാത്രം കൊള്ളാം, ബാക്കി സീരിയൽ പോലെ ആണ്'; 'ദൃശ്യം 2' റിലീസിൽ ആരാധകർ

കേരളത്തിന് പുറത്തും വൻ സ്വീകാര്യതയായിരുന്നു ദൃശ്യം 2വിന് ലഭിച്ചത്.
Drishyam 2
Drishyam 2ഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 ബി​ഗ് സ്ക്രീനിലേക്ക് വരുന്നുവെന്ന വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. ഏപ്രിൽ 10 നാണ് ദൃശ്യം 2 റിലീസിനെത്തുന്നത്. കോവിഡ് കാലമായതിനാൽ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കേരളത്തിന് പുറത്തും വൻ സ്വീകാര്യതയായിരുന്നു ദൃശ്യം 2വിന് ലഭിച്ചത്.

വളരെ സ്ലോ മൂഡിൽ പോകുന്ന സിനിമ ക്ലൈമാക്സിലാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. അഞ്ച് വർങ്ങൾക്ക് ശേഷം ചിത്രം തിയറ്ററുകളിലെത്തുന്നത് ചർച്ചയാക്കിയിരിക്കുകയാണ് ആരാധകരുമിപ്പോൾ. തിയറ്റർ റിലീസിൽ ദൃശ്യം 2 വിന് മുന്നേറാൻ കഴിയില്ലെന്നാണ് പലരും പറയുന്നത്. ഇതിനുള്ള പ്രധാന കാരണം ചിത്രത്തിന്റെ മേക്കിങ് തന്നെയാണ്. ​

ഗംഭീര സ്ക്രിപ്റ്റ് ആയിരിന്നിട്ടു കൂടി സീരിയൽ ലെവൽ മേക്കിങ് ആയിരുന്നു ചിത്രത്തിന്റേതെന്നായിരുന്നു പലരും പറഞ്ഞത്. സീരിയസ് ആയിട്ടുള്ള പല രം​ഗങ്ങളും വളരെ അലസമായി ഷൂട്ട് ചെയ്തുവെന്നും അഭിനേതാക്കളിൽ ചിലരും മോശം പ്രകടനമാണ് കാഴ്ച വച്ചതെന്നുമായിരുന്നു മറ്റൊരു വിമർശനം.

Drishyam 2
'മസ്തിഷ്ക മരണ'വും 'വലതുവശത്തെ കള്ളനും'; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ദൃശ്യം 3 യുടെ ഹൈപ്പ് കാരണം ആരെങ്കിലും തിയറ്ററിൽ പോയി കണ്ടാലേ ഉള്ളൂ എന്നാണ് ചിലർ പറയുന്നത്. അതേസമയം തിയറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി കളക്ഷൻ നേടേണ്ട ചിത്രമായിരുന്നു ദൃശ്യം 2 എന്ന് പറയുന്നവരും കുറവല്ല.

Drishyam 2
അഞ്ച് വർഷങ്ങൾക്ക് ശേഷം 'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്‌; വിഷു കളറാക്കാൻ ജോർജുകുട്ടി വരുന്നു, റിലീസ് തീയതി

മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, സുമേഷ് പഴന്തോട്ടം, അഞ്ജലി നായർ, സായി കുമാർ, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഈ വർഷം മേയ് 21-നാണ് ദൃശ്യം 3 റിലീസ് ചെയ്യുക.

Summary

Cinema News: Social Media reactions on Drishyam 2 Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com