

ദളപതി വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. മലയാളി താരം മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജനനായകന്‍ ട്രെയ്‌ലര്‍.
തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജനനായകന്‍ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. ഇരു സിനിമകളിലേയും സാമ്യതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നിരവധി പേരാണ് എത്തുന്നത്. നേരത്തെ കേസരിയുടെ നേരിട്ടുള്ള റീമേക്കായിരിക്കില്ല ജനനായകന്‍ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.
ഇത് ആരാധകര്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പറ്റിയൊരു അബദ്ധവും ചര്‍ച്ചയാവുകയാണ്. ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ ഗൂഗിള്‍ ജെമിനി എഐയുടെ ലോഗോ നീക്കം ചെയ്യാന്‍ മറന്നു പോയതാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ട്രെയ്‌ലറിന്റെ 23-ാമത്തെ സെക്കന്റില്‍ വരുന്ന വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഫ്രെയിമിലാണ് ജെമിനിയുടെ ലോഗോ വരുന്നത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ട്രെയ്‌ലറില്‍ നിന്നും ഇത് നീക്കം ചെയ്തതായാണ് കരുതപ്പെടുന്നത്. സിനിമ തന്നെ റീമേക്കാണ്. അതില്‍ പോലും എഐ, ഇങ്ങനെ ചെയ്യുന്നത് സിനിമയോട് തന്നെ അപമാനിക്കലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വന്തമായിട്ട് എന്തെങ്കിലും ഉണ്ടോ എന്നും സോഷ്യല്‍ മീഡിയ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്. 400 കോടി മുടക്കിയെടുത്ത സിനിമയിലാണ് ഇതുപോലൊരു അബദ്ധമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
33 വര്‍ഷത്തെ സംഭവബഹലുമായ കരിയറിനാണ് വിജയ് ജനനായകനിലൂടെ വിരാമമിടുന്നത്. അതും കരിയറിലെ ഏറ്റവും പീക്ക് സമയത്ത്. സിനിമയില്‍ നിന്നും തമിഴ്‌നാടിനെ നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജയ് പടിയിറങ്ങുന്നതും. ഇങ്ങനെയൊക്കെയിരിക്കെ കുറേക്കൂടി മാന്യവും സത്യസന്ധവുമായ യാത്രയയ്പ്പായിരുന്നു വിജയ് അര്‍ഹിച്ചിരുന്നതും അല്ലാതെ ഇതുപോലെ റീമേക്കും എഐ തട്ടിക്കൂട്ടുമല്ലെന്നുവരെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അത്ര വലിയ പാതകമല്ലെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നത്. കളര്‍ ഗ്രേഡിങിന് ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെല്ലാം സാധാരണയാണെന്നും അവര്‍ പറയുന്നു. റീമേക്ക് ആണെന്ന് കരുതി സിനിമയുടെ മൂല്യം കുറയില്ലെന്നും ആരാധകര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates