

നടന്‍ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡന്‍. കുസേലന്‍ എന്ന സിനിമയ്ക്ക് ശേഷം താന്‍ ബോധപൂര്‍വ്വം തന്നെ വടിവേലുമൊത്തുള്ള സിനിമകള്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് സോന പറയുന്നത്. വടവേലുവിനൊപ്പം അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ തന്റെ ആത്മാഭിമാനം അതിന് അനുവദിച്ചില്ലെന്നും താരം പറയുന്നു.
''ഒരു ഘട്ടത്തില്‍ ഞാന്‍ അഭിനയം തന്നെ നിര്‍ത്താന്‍ ആലോചിച്ചിരുന്നു. ഈ ഇന്‍ഡസ്ട്രിയില്‍ ആരേയും വിശ്വസിക്കാനാകില്ല. ഒരുപാട് പേരില്‍ നിന്നും പലതരത്തിലുള്ള പ്രശ്‌നങ്ങളും നേരിട്ടു. ഇനിയും ഇതൊന്നും സഹിക്കാന്‍ പറ്റില്ല എന്നായി. അതോടെയാണ് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിച്ചത്'' എന്നാണ് താരം പറയുന്നത്.
''വടിവേലുവിനൊപ്പം അഭിനയിക്കാന്‍ 16 സിനിമകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. പക്ഷെ ഞാന്‍ അതെല്ലാം നിരസിച്ചു. അയാളെ സഹിക്കാന്‍ പറ്റില്ല. ഒരാള്‍ക്കും അയാളെ കൈകാര്യം ചെയ്യാനാകില്ല. ചില കാര്യങ്ങളൊന്നും എനിക്ക് പരസ്യമായി പറയാനാകില്ല. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ആത്മാഭിമാനമാണ്'' എന്നും സോന പറയുന്നു.
തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് സോന ഹെയ്ഡന്‍. ഇടക്കാലത്ത് ഇടവേളയെടുത്ത താരം ഈയ്യടുത്താണ് തിരികെ വന്നത്. കാസറ്റിങ് കൗച്ച് അടക്കമുള്ള സിനിമ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് സോന മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം മാരീശന്‍ ആണ് വടിവേലുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഫഹദ് ഫാസിലും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സുധീഷ് ശങ്കര്‍ ആയിരുന്നു സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates