'മലയാളികളുടെ കൊറിയൻ ലാലേട്ടൻ'; സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു

മൂന്നു വര്‍ഷം മുന്‍പ് ഇവര്‍ രഹസ്യമായി വിവാഹം ചെയ്തിരുന്നു.
DON LEE MARRIAGE
ഡോൺ ലീ, യെ ജുങ്-ഹ്വഇന്‍സ്റ്റഗ്രാം
Updated on: 
1 min read

മലയാളികൾക്ക് പ്രിയപ്പെട്ട കൊറിയൻ സൂപ്പർതാരം ഡോൺ ലീ എന്നറിയപ്പെടുന്ന മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. മോഡലും ഫിറ്റ്നസ് ട്രെയിനറും മാധ്യമ പ്രവര്‍ത്തകയുമായ യെ ജുങ്-ഹ്വ ആണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. വിവാഹം രജിസ്റ്റർ ചെയ്ത് മൂന്നു വർഷത്തിനു ശേഷമാണ് ഇരുവരും ഔദ്യോ​ഗികമായി വിവാഹം കഴിക്കാനൊരുങ്ങുന്നത്. മേയിൽ വിവാ​ഹമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

DON LEE MARRIAGE
'ആടുജീവിതം ഞാൻ ബ്ലെസിക്ക് വിട്ടുകൊടുത്തതാണ്, ബെന്യാമിന് ഓർമപ്പിശക്'; ലാൽ ജോസ്

കൊറിയയിലെ സിയോളിൽ വെച്ച് മേയ് 26നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. 2021ലാണ് ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ഒരു അവാർഡ് ഷോയിൽ യെ ജുങ്-ഹ്വയെ ഭാര്യ എന്ന് വിശേഷിപ്പിച്ചതോടെയാണ് ഇരുവരും വിവാഹിതരായെന്ന അഭ്യൂഹം പ്രചരിച്ചത്. മാർവലിന്റെ എറ്റേണൽസിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി തിരക്കിലായതാണ് വിവാഹം നീണ്ടുപോകാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016 മുതൽ ഡോങ്-സിയോക്കും ജുങ്-ഹ്വയും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 17 വയസിന്റെ വ്യത്യാസമുണ്ട്. മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് ഡോൺ ലി. കൊറിയൻ മോഹൻലാൽ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗാങ്സറ്റർ കോപ്പ് ആൻഡ് ദ് ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, ട്രെയിൻ ടു ബുസാൻ തുടങ്ങിയ സിനിമകൾ സൂപ്പർഹിറ്റാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER