Sreenivasan
Sreenivasanവിഡിയോ സ്ക്രീന്‍ഷോട്ട്

ഒരു നിമിഷം അവര്‍ ആ പഴയ ദാസനും വിജയനുമായി; ഹൃദയപൂര്‍വ്വം ശ്രീനിയെ സ്വീകരിച്ച് മോഹന്‍ലാലും സത്യനും; വിങ്ങലായി വിഡിയോ

ഒരേ സമയം മനസ്സ് നിറയ്ക്കുകയും വിങ്ങല്‍ നല്‍കുകയും ചെയ്ത വീഡിയോ.
Published on

ശ്രീനിവാസന് ആദരാഞ്ജലികളുമായി ഹൃദയപൂര്‍വ്വം ടീം. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ ശ്രീനിവാസന്‍ എത്തിയപ്പോഴെടുത്ത വിഡിയോ പങ്കുവച്ചു കൊണ്ടാണ് മണ്‍മറഞ്ഞ കലാകാരാനെ ഹൃദയപൂര്‍വ്വം ടീം ആദരിച്ചത്. ശ്രീനിവാസനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയതാണ് വിഡിയോ.

Sreenivasan
മാധ്യമ ഭാവനയ്ക്ക് മുന്‍പില്‍ തോറ്റുപോകുന്നു; നുണ പ്രചരിപ്പിക്കാനുള്ള ആവേശം സത്യം മനസ്സിലാക്കാനും കാണിക്കണം: അന്ന ചാക്കോ

ഭാര്യ കമലയ്‌ക്കൊപ്പമാണ് ശ്രീനിവാസന്‍ സെറ്റിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ ശ്രീനിയെ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സ്വീകരിക്കുകയും വിവരം അച്ഛനെ അറിയിക്കാന്‍ സെറ്റിലുള്ളവരോട് പറയുകയും ചെയ്യുന്നുണ്ട്. വാങ്കോ അയ്യാ വാങ്കോ അയ്യാ എന്ന് പറഞ്ഞാണ് സത്യന്‍ അന്തിക്കാട് പ്രിയ സുഹൃത്തിനെ സെറ്റിലേക്ക് സ്വീകരിക്കുന്നത്.

Sreenivasan
'കെമിസ്ട്രി എപ്പോഴും നായകനും നായികയും തമ്മിലാണ്, പക്ഷേ എനിക്ക്...'; ആ നടന് നന്ദി പറഞ്ഞ് വിജയ്

പിന്നാലെ മോഹന്‍ലാലും ഇരുവര്‍ക്കുമൊപ്പം ചേരുന്നുണ്ട്. മൂന്ന് പേരുമിരുന്ന് പഴയ കഥകള്‍ പങ്കുവെക്കുന്നതും വിഡിയോയില്‍ കാണാം. തന്റെ ഷോട്ട് റെഡിയായപ്പോള്‍ ശ്രീനിയോട് അനുവാദം വാങ്ങി ഷൂട്ടിലേക്ക് കടക്കുന്ന മോഹന്‍ലാലിനേയും കാണാം. ലാലു അലക്‌സ്, മാളവിക മോഹന്‍ തുടങ്ങിയവരും വിഡിയോയിലുണ്ട്. ചിരി പടര്‍ത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന്-ഹൃദയപൂര്‍വ്വം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

''ദാസനെ തനിച്ചാക്കി വിജയന്‍ പോയി, ഇതു കണ്ടിട്ട് മനസ്സിന് എന്തോ പോലെ., ഞാന്‍ ഷോട്ട് എടുത്തിട്ട് വരാം അത് പറയുമ്പോള്‍ പുള്ളിടെ അവസ്ഥ, ഒരേ സമയം മനസ്സ് നിറയ്ക്കുകയും വിങ്ങല്‍ നല്‍കുകയും ചെയ്ത വീഡിയോ. മോഹന്‍ലാല്‍ ശ്രീനി സൗഹൃദം, നല്ല സൗഹൃദങ്ങളിലെ ചെറിയ പിണക്കങ്ങള്‍ മറക്കാനും പൊറുക്കാനും ഉള്ളതു കൂടിയാണ് എന്നത് ഈ മനോഹരമായ നിമിഷം സമ്മാനിച്ചുകൊണ്ട് മോഹന്‍ലാല്‍ നമ്മളെ പഠിപ്പിക്കുന്നു.. നല്ല സൗഹൃദങ്ങള്‍ എന്നും നിലനില്‍ക്കട്ടെ.., അവര്‍ ഒരിക്കലും വിചാരിച്ചു കാണില്ല അതു അവരുടെ അവസാന കൂടിക്കാഴ്ച ആണെന്. പഴയ ആ സ്‌നേഹം അവര്‍ രണ്ടു പേരിലും കാണാം... ദാസനും വിജയനും...... തുടരും. എന്നും എപ്പോഴും'' എന്നിങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.

Summary

Team Hridayapoorvam shares an heartwarming video of Sreenivasan visiting the movie set. he is warmly welcomed by Mohanlal and Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com