'സുശീലയെ ലഭിച്ചത് ഒരു ഭാ​ഗ്യമാണ്; അതിലും വലിയ അം​ഗീകാരം വേറെയില്ല'

ചിത്രത്തിലെ സുശീല എന്ന കഥാപാത്രത്തെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു.
Srinda
Srindaഇൻസ്റ്റ​ഗ്രാം
Updated on
1 min read

'മേക്കപ്പ് കൂടുതലാണോ ചേട്ടാ...' ഈ ഒരൊറ്റ ഡയലോ​ഗ് മാത്രം മതി നടി ശ്രിന്ദയെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ. 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ 1983 എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. ചിത്രത്തിലെ സുശീല എന്ന കഥാപാത്രത്തെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു.

പിന്നീട് പറവ, അമര്‍ അക്ബര്‍ അന്തോണി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന്റെ ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം ആട് 3 ആണ്. സിനിമയ്ക്കുള്ളില്‍ തനിക്കിന്ന് കൃത്യമായ സ്‌പെയ്സ് ലഭിക്കുന്നുണ്ടെന്ന് പറയുകയാണ് ശ്രിന്ദ ഇപ്പോൾ. ​ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ബഹുമാനവും ഇടവും നേടിയെടുക്കാന്‍ കഴിഞ്ഞു.

ലഭിച്ച കഥാപാത്രങ്ങളോടും എന്നെ വിശ്വസിച്ച സിനിമാ പ്രവര്‍ത്തകരോടും നന്ദിയുണ്ട്. എന്റെ പേരിനേക്കാളുപരി ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത്. ഒരു അഭിനേത്രിയെ സംബന്ധിച്ച് അതിനേക്കാള്‍ വലിയ അംഗീകാരം വേറെ ലഭിക്കാനില്ല. 1983 എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്.

Srinda
'ഇന്നും ഫുക്രു ഇല്ലേ എന്ന് കമന്റിടും'; എനിക്കുമൊരു മകനുള്ളതല്ലേ? സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മഞ്ജു പത്രോസ്

സുശീലയെ ലഭിച്ചത് ഒരു ഭാഗ്യമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രവും അതിലെ ഡയലോഗുകളും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഇത്രയും കാലത്തിനു ശേഷവും ആളുകള്‍ ആ കഥാപാത്രത്തെ നെഞ്ചേറ്റുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം".- ശ്രിന്ദ പറഞ്ഞു.

Srinda
'കല്യാണി'യ്ക്ക് ശേഷം ആ വൈറൽ ​ഗ്യാങ് വീണ്ടുമെത്തുന്നു; ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

കൂടെ നില്‍ക്കുന്നവരുടെ ഭാവങ്ങളില്‍ നിന്നുപോലും ഊര്‍ജം ഉള്‍ക്കൊണ്ടാണ് കഥാപാത്രം രൂപപ്പെടുന്നതെന്നും കൂടെയുള്ളവരുടെ ചെറിയ ഭാവമാറ്റം പോലും തന്നെ ബാധിക്കാറുണ്ടെന്നും ശ്രിന്ദ കൂട്ടിച്ചേർത്തു. സംവിധായകൻ പറഞ്ഞു തരുന്നത് പൂർണമായും പിന്തുടരാൻ ആ​ഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ശ്രിന്ദ പറഞ്ഞു.

Summary

Cinema News: Actress Srinda talks about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abhishek Bachchan
Strawberry, Cholestrol
Mallika Sukumaran
Ram Gopal Varma, Michael Jackson
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com