

ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഒരുപാട് താരങ്ങളുണ്ട്. ചിലർക്ക് സിനിമയിലേക്കുള്ള വഴിയും ഇൻസ്റ്റഗ്രാം തുറക്കാറുണ്ട്. അടുത്തിടെ സൂപ്പർ ഹിറ്റായി മാറിയ 'വാഴ 2' എന്ന ചിത്രത്തിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളിലേറെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ താരങ്ങളായിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീലുകളെല്ലാം താൻ ശ്രദ്ധിക്കാറുണ്ടെന്നും അവരെ തന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ താല്പര്യമുണ്ടെന്നും പറയുകയാണ് നടി സുഹാസിനി.
സിനിഉലകത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഹാസിനി. "എനിക്ക് ഇൻസ്റ്റഗ്രാം റീലിൽ അഭിനയിക്കുന്നവരെ ഭയങ്കര ഇഷ്ടമാണ്. ഞാനെല്ലാം കാണും. ചിലരെയൊക്കെ നോട്ട് ചെയ്ത് വയ്ക്കും. അവരെയെല്ലാം മദ്രാസ് ടോക്കീസിന്റെ ബാനറിൽ അഭിനയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഒന്നു രണ്ട് പേരൊക്കെ നിലവിൽ അഭിനയിച്ചിട്ടുണ്ട്. ഇനി കുറച്ചു പേർ കൂടി അഭിനയിക്കും. ഇൻസ്റ്റഗ്രാമിൽ കണ്ട് എനിക്കിഷ്ടപ്പെട്ടവരെ മണി സാറിനൊക്കെ ഞാൻ റെക്കമൻഡ് ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാം ഒരു നല്ല ടൂൾ ആയാണ് എനിക്ക് തോന്നുന്നത്. മണി സാറും എല്ലാം കാണാറുണ്ട്. സ്പോർട്സ് ആണ് അദ്ദേഹം കൂടുതലും കാണാറ്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന് അക്കൗണ്ട് ഇല്ല.
എന്നാൽ അദ്ദേഹം കൂടുതലും കാണുന്നത് സ്പോർട്സിലുള്ളവരെ കുറിച്ചാണ്. ഞാനാണ് റീലുകളൊക്കെ കൂടുതലും കണ്ട് അദ്ദേഹത്തിനോട് പറയുന്നത്. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യുന്നവരുടെ ഗുണമെന്താണെന്നുവച്ചാൽ, അവർക്കൊരു സംവിധായകനില്ല, ഒരു സ്ക്രിപ്റ്റ് ഇല്ല... ഇതൊന്നുമില്ലാതെയാണ് അവർ പെർഫോം ചെയ്യുന്നത്.
അപ്പോൾ നല്ലൊരു സംവിധായകനെയും നല്ലൊരു സ്ക്രിപ്റ്റും കൊടുത്താൽ അതിലും നന്നായി അവർക്ക് പെർഫോം ചെയ്യാനാകും. അവരുടെ പ്ലസ് പോയ്ന്റ് എവിടെയാണെന്ന് നോക്കി അതിലാണ് അവർ ഫോക്കസ് ചെയ്യുന്നത്. അതെനിക്ക് വളരെയധികം ഇഷ്ടമാണ്".- സുഹാസിനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates