'ആദ്യമായി ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി, കാരണം മുന്നില്‍ മമ്മൂക്ക'; വൈറലായി ആരാധികയുടെ വിഡിയോ

ഈ നിമിഷത്തേക്കാള്‍ മനോഹരമായി മറ്റൊന്നും ഇനി വരാനില്ല.
Mammootty
Mammootty
Updated on
1 min read

തികച്ചും സാധാരണമായൊരു ദിവസം. പതിവ് പോലെ പുറത്തേക്ക് ഇറങ്ങിയതായിരുന്നു അജിത മോഹന്‍. സുഹൃത്തുക്കളുടെ കൂടെ കാറില്‍ ലണ്ടന്‍ തെരുവിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ കണ്ണുകള്‍ ഒരു കാല്‍നടയാത്രക്കാരനില്‍ ചെന്നുടക്കി നിന്നു. ദേ, ലണ്ടനിലെ റോഡിലൂടെ നടന്നു പോകുന്നു സാക്ഷാല്‍ മമ്മൂട്ടി. അതോടെ, മറ്റേത് ദിവസവും പോലെ കടന്നു പോകേണ്ടിയിരുന്ന ആ ദിവസം അജിതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി മാറുകയായിരുന്നു.

Mammootty
Lagaan @ 25: 'പടയപ്പ' ചെയ്യുന്ന സമയത്തായിരുന്നു 'ല​ഗാനി'ലെ ആ പാട്ട് ചെയ്യുന്നത്; ശരിക്കും അത് ഓരോ ഘട്ടമായി ഞങ്ങൾ നിർമിച്ചെടുക്കുകയായിരുന്നു'

മമ്മൂട്ടിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റേയും ഒപ്പം നിന്ന് ഫോട്ടോയെടുത്തതിന്റേയും സന്തോഷവും ആവേശവും പങ്കുവച്ചു കൊണ്ടുള്ള അജിതയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.'ജീവിതത്തില്‍ ആദ്യമായി, ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി. കാരണം മുന്നില്‍ മമ്മൂക്കയുണ്ടായിരുന്നു' എന്നാണ് ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് കൂടിക്കാഴ്ചയുടെ ആവേശം ചോരാതെ അജിത കുറിച്ചത്.

Mammootty
'കാറിലിരുന്ന് കരയുക മാത്രമാണ് ബാലാജി ചെയ്തത്, സൂര്യയാണ് 'കറുപ്പ്' തിയറ്ററുകളിലെത്തിക്കാൻ സഹായിച്ചത്'; സംവിധായകനെതിരെ വിതരണക്കാർ

ലണ്ടനില്‍ ഡോക്ടറാണ് അജിത മോഹന്‍. 'ലണ്ടന്‍ തെരുവില്‍ മമ്മൂക്കയെ കണ്ടപ്പോള്‍ ഒരു നിമിഷം സമയം നിന്നുപോയ പോലെ തോന്നി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം' എന്നാണ് മഹാനടനെ കണ്ടതിനെക്കുറിച്ച് അജിത പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങളും വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ സന്തതസഹചാരി ജോര്‍ജിനൊപ്പം ലണ്ടന്‍ തെരുവിലൂടെ നടന്നു പോകുന്ന മമ്മൂട്ടിയുടെ വിഡിയോയും അജിത പങ്കുവച്ചിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അജിത മമ്മൂട്ടിയെ അപ്രതീക്ഷിതമായി കാണുന്നത്. ഉടനെ കാര്‍ നിര്‍ത്തിയിട്ട് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. 'ജീവിതത്തില്‍ ആദ്യമായി ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി! കാരണം മുന്നില്‍ മമ്മൂക്ക ഉണ്ടായിരുന്നു. ഈ നിമിഷത്തേക്കാള്‍ മനോഹരമായി മറ്റൊന്നും ഇനി വരാനില്ല. മമ്മൂക്കയ്ക്ക് മുന്നില്‍ പൂര്‍ണ്ണമായും ഒരു ഫാന്‍ ഗേള്‍ ആയി, ആകാശത്തോളം സന്തോഷിച്ചു നിന്ന ആ നിമിഷം കാമറയില്‍ പകര്‍ത്തിയ സുഹൃത്തിന് ഒത്തിരി നന്ദി. ആ നിമിഷത്തില്‍ നിന്നും ഞാന്‍ ഇനിയും മോചിതയായിട്ടില്ല.' എന്നാണ് അജിതയുടെ വാക്കുകള്‍.

അജിതയുടെ പോസ്റ്റും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ലണ്ടനില്‍ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു മമ്മൂട്ടി. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Summary

Fan girl shares video of meeting Mammootty in London street.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com