

കേരളത്തിന്റെ ചങ്കുതകർത്ത വയനാട് ദുരന്തത്തിൽ പ്രതികരണവുമായി ഗായിക സുജാത മോഹൻ. ദുരന്തത്തെ അതിജീവിച്ച കുഞ്ഞുങ്ങൾ സഹജീവികളെ സ്നേഹിച്ച് വളരണം എന്നാണ് ഹൃദയഭേദകമായ കുറിപ്പിൽ സുജാത പറഞ്ഞത്. നാടിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും ഗായിക കുറിച്ചു.
സുജാത മോഹന്റെ കുറിപ്പ്
"മക്കളെ ...നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങൾ വളരുക.....നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നീങ്ങൾ വളരുക....നീങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം.... ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന് " : Copied...Credits:Anon
വയനാടിനൊപ്പം പ്രാർത്ഥനകളോടെ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി സിനിമാതാരങ്ങളും ഗായകരുമാണ് വയനാട് ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തുന്നുണ്ട്. അതിനിടെ വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 288 ആയി. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates