കുളയട്ടയെ കയ്യിലെടുത്ത് സണ്ണി ലിയോണി, ഷീറോ ലൊക്കേഷനിൽ താരത്തിന്റെ ധൈര്യ പരീക്ഷണം; വിഡിയോ

കുളയട്ടയെ തന്റെ ടീം അം​ഗങ്ങളുടെ കയ്യിൽ വച്ച് ധൈര്യം പരീക്ഷിക്കുകയാണ് താരം
വിഡിയോയിൽ നിന്ന്, സണ്ണി ലിയോണി/ ഇൻസ്റ്റ​ഗ്രാം
വിഡിയോയിൽ നിന്ന്, സണ്ണി ലിയോണി/ ഇൻസ്റ്റ​ഗ്രാം
Updated on
2 min read

നായികയായി മലയാളത്തിലേക്ക് എത്തുകയാണ് സണ്ണി ലിയോണി. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. അതിനു പിന്നാലെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരം. 

കുളയട്ടയെ കയ്യിലെടുത്തു നിൽക്കുന്ന സണ്ണി ലിയോണിയാണ് വി‍ഡിയോയിൽ. കുളയട്ടയെ തന്റെ ടീം അം​ഗങ്ങളുടെ കയ്യിൽ വച്ച് ധൈര്യം പരീക്ഷിക്കുകയാണ് താരം. ഒരു കമ്പുകൊണ്ടാണ് താരം അട്ടയെ കയ്യിലെടുത്തിരിക്കുന്നത്. തന്റെ സെലിബ്രിറ്റി മാനേജറായ സണ്ണി രജനിയുടെ കയ്യിലാണ് ആദ്യം വയ്ക്കാൻ നോക്കുന്നത്. എന്നാൽ സണ്ണിയുടെ പരീക്ഷണത്തിന് മുന്നിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്നാൽ അരവിന്ദ് പട്വാൾ എന്നയാൾ അട്ടയെ കയ്യിലേക്ക് വാങ്ങി. ഇത് കണ്ട് പേടിച്ച സണ്ണി അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അട്ടയെ തട്ടിക്കളയുന്നതും വിഡിയോയിൽ കാണാം. 

അട്ട സുരക്ഷിതയാണന്നും താരം വ്യക്തമാക്കുന്നുണ്ട്. പുല്ലിന് ഇടയിലേക്ക് കൊണ്ടുപോയി വച്ചുവെന്നാണ് താരം കുറിക്കുന്നത്. എന്നാല്‍ അടുത്തദിവസം ഫൈറ്റ് മാസ്റ്ററിന്റെ വയറില്‍ നിന്നു തന്നെ അട്ടയെ കണ്ടെത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

സൈക്കോളജിക്കൽ ത്രില്ലറാണ് ഷീറോയുടെ ഷൂട്ടിങ് മൂന്നാറിലായിരുന്നു. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് നിർമാണം. ‍കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com