എഥനോള്‍ ഫോര്‍മുല പങ്കുവച്ച് സണ്ണി വെയ്ന്‍; വണ്ടിയ്ക്ക് പണി കിട്ടിയോ? മിണ്ടണ്ട, രാജ്യദ്രോഹിയാകും എന്ന് ആരാധകര്‍

'മിണ്ടിയാല്‍ പാക്കിസ്ഥാനില്‍ അല്ലെങ്കില്‍ രാജ്യദ്രോഹി അത് കൊണ്ട് മിണ്ടാതെ ഇരുന്നോ'
Sunny Wayne
Sunny Wayne
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടന്‍ സണ്ണി വെയ്‌ന്റെ പോസ്റ്റ്. വാക്കുകളൊന്നുമില്ലാതെ, ഒരു രാസസൂത്രം മാത്രമാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകര്‍ ഓടിയെത്തുകയായിരുന്നു. അതിന് മാത്രം എന്ത് സൂത്രമാണ് ആ രാസസൂത്രത്തിലെന്ന് ചോദിച്ചാല്‍, അത് എഥനോളിന്റെ രാസവാക്യമായ CH3-CH2-OH ആണ്. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സണ്ണി വെയ്‌ന്റെ പോസ്റ്റ്. നിരവധി പേരാണ് കമന്റുമായെത്തുന്നത്.

'ഇങ്ങനെ ഒക്കെ പറയാഞ്ഞാല്‍ സഘികള്‍ വിചാരിക്കുന്നത് മൂന്ന ചാണകം ( CH 3) അതില്‍ നിന്നും രണ്ട് ചാണകം (CH 2 ) പോയാല്‍ ഓം (OH ) കിട്ടും എന്നൊക്കെ ആയിരിക്കും. നാളെ നിങ്ങള്‍ അവരുടെ പ്രചാരകന്‍ ആണെന്നും പോസ്റ്റ് വരും, വണ്ടി പണിക്ക് കയറ്റിയെന്നു തോന്നുന്നു. കെമിക്കല്‍ ഫോര്‍മുല ആയത് കൊണ്ട് സുമേഷ് കാവിപടകള്‍ എത്താന്‍ സമയം എടുക്കും, ഇങ്ങനെ എഴുതിയത് കൊണ്ട് സംഘികള്‍ക്ക് മനസ്സിലാവില്ല. അത്‌കൊണ്ട് തെറി കേള്‍ക്കേണ്ട വരില്ല, വണ്ടി കംപ്ലെയ്ന്റ് ആയി ലെ? എന്റെയും 2019 മോഡല്‍. ആരോടും പറയേണ്ട, പറഞ്ഞാല്‍ രാജ്യദ്രോഹിയാവും' എന്നാണ് ചിലരുടെ കമന്റുകള്‍,

'പറയേണ്ടത് ചുളുവില്‍ പറയുകയും ചെയ്തു സങ്കികളുടെ തെറിയും കേള്‍ക്കണ്ട.. പുത്തിമാനേ., ഇലക്ട്രിക് എടുക്ക് സേവിയര്‍ സാറേ, വണ്ടിക്ക് പണി കിട്ടീലേ. ഇങ്ങനെ എഴുതിയത് കൊണ്ട് തെറിവിളി കുറയും, 20% വെള്ളം ചേര്‍ത്ത നല്ല ശുദ്ധമായ പാല്‍ എടുക്കട്ടെ? മിത്രങ്ങളൊക്കെ അതാണ് കുടിക്കുന്നത്, കരിമ്പിന്‍ജ്യൂസ് ചേര്‍ത്ത പെട്രോളടിച്ചു പണി കിട്ടീന്ന്, മിണ്ടിയാല്‍ പാക്കിസ്ഥാനില്‍ അല്ലെങ്കില്‍ രാജ്യദ്രോഹി അത് കൊണ്ട് മിണ്ടാതെ ഇരുന്നോട' എന്നും ചിലര്‍ പറയുന്നു.

20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണം നടപ്പിലാക്കി ഒരു വര്‍ഷം പിന്നിടുകയാണ്. എഥനോള്‍ കലര്‍ത്തിയ ഇന്ധനം വാഹനങ്ങളുടെ കാര്യക്ഷമത കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇതിനിടെയാണ് സണ്ണി വെയ്‌ന്റെ പ്രതികരണം.

Sunny Wayne
'ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, ആരും അറിയരുതെന്നാണ് ആഗ്രഹിച്ചത്'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന
Sunny Wayne
'അയാള്‍ക്ക് തന്നെ ഇതെന്താന്ന് അറിഞ്ഞൂടാ, പിന്നെന്ത് ടിപ്പ് കൊടുക്കാനാണ്'; പ്രണവിനെ ട്രോളി മോഹന്‍ലാല്‍
Sunny Wayne
'അച്ഛനെപ്പോലെ കാല് പൊക്കി അടിയുണ്ടോ?'; മൈക്ക് വാങ്ങി മറുപടി നല്‍കി മോഹന്‍ലാല്‍; കുറച്ചൂടെ നിലവാരമാകാം എന്ന് കമന്‍റുകള്‍
Summary

Sunny Wayne shares scientific formula of Ethanol. Actor's post welcomes social media reactions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com