

വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തുടക്കം തിയേറ്ററുകളിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. സിനിമയില്‍ ഒരിടം കണ്ടെത്താനുള്ള യാത്ര ആരംഭിക്കും മുമ്പ് തന്നെ വിസ്മയ വ്യക്തിയെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ അറിയിച്ച കയ്യടി നേടിയ വിസ്മയ വിമര്‍ശനങ്ങളിലും നിലപാടിലുറച്ചു നിന്നു.
ഓഗസ്റ്റ് 7നാണ് വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കം തിയേറ്ററുകളിലെത്തുക. ജൂഡ് ആന്തണിയാണ് സിനിമയുടെ സംവിധാനം. ഫാമിലി ഡ്രാമ ആയിരിക്കും തുടക്കം എന്നാണ് ട്രെയിലറടക്കം നല്‍കുന്ന സൂചനകള്‍. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് മുമ്പായി ഇന്നലെ നടന്ന ട്രെയിലര്‍ ലോഞ്ചും ചര്‍ച്ചയാവുകയാണ്.
ട്രെയിലര്‍ ലോഞ്ചില്‍ മോഹന്‍ലാല്‍ നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയിലാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായെത്തി. അച്ഛനെപ്പോലെ കാല് പൊക്കിയുള്ള അടിയുണ്ടോ എന്നായിരുന്നു ഇതിനിടെ ഒരാള്‍ ചോദിച്ചത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല, സിനിമ കാണണം എന്നായിരുന്നു വിസ്മയയുടെ മറുപടി.
പിന്നാലെ വിസ്മയയില്‍ നിന്നും മൈക്ക് വാങ്ങി മോഹന്‍ലാല്‍ മറുപടി നല്‍കുകയായിരുന്നു. 'അത്രയും കാല് പൊക്കുന്നില്ല' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അതേസമയം ഈ ചോദ്യത്തിനെതിരെ വ്യാപക വിമര്‍ശനം ആണ് ഉയരുന്നത്. ദ്വയാര്‍ത്ഥമുള്ള ചോദ്യമാണിതെന്നാണ് വിമര്‍ശനം. കുറേക്കൂടി നിലവാരമുള്ള ചോദ്യങ്ങള്‍ ചോദിക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മോശം ചോദ്യത്തെ മോഹന്‍ലാല്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തുവെന്നും ആരാധകര്‍ പറയുന്നു.
ഓഗസ്റ്റ് 7 ന് തിയേറ്ററുകളിലെത്തുന്ന തുടക്കത്തില്‍ ആശിഷ് ജോ ആന്റണി, സായ് കുമാര്‍, മനോജ് കെ ജയന്‍, കെബി ഗണേശ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates