ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

'ഞാൻ എന്റെ വിവാഹത്തിന് അണിഞ്ഞതാണ്, ഇനി അല്ലിയും അണിയും'; പ്രിയപ്പെട്ട നെക്ലേസിനെക്കുറിച്ച് സുപ്രിയ

വിവാഹാഭരണങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നതും അണിയുന്നതും ​ഗംഭീരമാണ് എന്നായിരുന്നു ഒരു ആരാധിക കമന്റായി കുറിച്ചത്
Published on

ഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത വിശേഷങ്ങൾ പങ്കുവച്ചത്. പച്ച സാരിയുടുത്ത് അതിസുന്ദരിയായിരുന്നു സുപ്രിയ. അതിനിടെ സുപ്രിയ അണിഞ്ഞ നെക്ലേസ് ആരാധകരുടെ കണ്ണിൽ പതിഞ്ഞു. വിവാഹത്തിന് സുപ്രിയ ഇതേ നെക്ലേസാണ് ധരിച്ചിരുന്നത്. ഇപ്പോൾ തനിക്ക് ഏറെ പ്രിയപ്പെട്ട നെക്ലേസിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 

ഇഷ്ടപ്പെട്ട നെക്ലേസെന്ന് ആരാധിക, മറുപടിയുമായി സുപ്രിയ

വിവാഹാഭരണങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നതും അണിയുന്നതും ​ഗംഭീരമാണ് എന്നായിരുന്നു ഒരു ആരാധിക കമന്റായി കുറിച്ചത്. നിങ്ങളുടെ വിവാഹാഭരണത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നെക്ലേസ് ആണ് ഇതെന്നും അവർ പറഞ്ഞിരുന്നു. അതോടെയാണ് സുപ്രിയ മറുപടിയുമായി എത്തിയത്. ‘‘അത് എന്റെ അമ്മ അവരുടെ വിവാഹദിനത്തിൽ അണിഞ്ഞതാണ്. ഞാനും അത് എന്റെ വിവാഹത്തിന് അണിഞ്ഞു. മാത്രമല്ല ആലി അവളുടെ വിവാഹത്തിന് അണിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊരു കുടുംബ സ്വത്തും എനിക്കേറെ പ്രിയപ്പെട്ട ആഭരണവുമാണ്. നിങ്ങൾ ശ്രദ്ധിച്ചതിൽ സന്തോഷം!’’- സുപ്രിയ കുറിച്ചു. 

സുപ്രിയയുടെ കസിന്റെ വിവാഹ നിശ്ചയത്തിലാണ് സുപ്രിയ തന്റെ സ്പെഷ്യൽ ജ്വല്ലറിയും അണിഞ്ഞ് എത്തിയത്. ഗോൾഡൻ സ്ട്രിപ്പുകളുള്ള ഡാർക് ഗ്രീൻ സാരിയായിരുന്നു സുപ്രിയയുടെ വേഷം. പച്ച കല്ല് പതിച്ച മാല ഈ വേഷത്തിന് ഇണങ്ങുന്നതായിരുന്നു. പച്ച ഷർട്ടും മുണ്ടുമായിരുന്നു പൃഥ്വിരാജിന്റെ വേഷം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com